കോഴിക്കോട്: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള 11 ബിഎഡ് കേന്ദ്രങ്ങള്‍ക്കുള്ള അംഗീകാരം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍(എന്‍സിടിഇ) റദ്ദാക്കി. കോഴ്സ് കാലാവധി രണ്ട് വര്‍ഷമാക്കി ഉയര്‍ത്തിയത് ഉള്‍പ്പടെ 2014ല്‍ എന്‍സിടിഇ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഏഴ് വര്‍ഷമായിട്ടും ഇതില്‍ ഒരു നടപടിയും സ്വീകരിക്കാത്ത ബിഎഡ് സെന്ററുകളുടെയാണ് അംഗീകാരം പിന്‍വലിച്ചിരിക്കുന്നത്.
കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഈ 11 ബിഎഡ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. വിദ്യാര്തഥികള്ക്കായി ശരാശരി അമ്പത് സീറ്റ് വെച്ചാണ് ഒരോ കേന്ദ്രത്തിലുള്ളത്. എന്നാല്‍ ഇതില്‍ പലതിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഇവ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.
എന്നാല്‍ 11 ബിഎഡ് സെന്ററുകളുടെ അംഗീകാരം റദ്ദാക്കിയത് നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് ഉടന്‍ യോഗം ചേരും. എന്നാല്‍ അംഗീകാരം റദ്ദാക്കിയത് പെട്ടന്ന് പുനസ്ഥാപിക്കാനുള്ള സാധ്യത കുറവാണ്.
വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിഎഡ് കേന്ദ്രങ്ങള്‍ക്കെല്ലാം പുതിയ കെട്ടിടം അടക്കമുള്ളവ കണ്ടെത്തുകയും അ്ത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കുന്നതിനും അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നുമായിരിക്കും സെനറ്റ് ചര്‍ച്ച ചെയ്യുക. പുതിയ അധ്യയന വര്‍ഷനത്തിലേക്കുള്ള പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് എന്‍സിടിഇയുടെ ഈ നടപടി. അതിനാല്‍ അത് ചിലപ്പോള്‍ ഇത്തവണത്തെ കാലിക്കറ്റ് സര്‍വ്വകലാശാലാ ബിഎഡ് പ്രവേശനത്തേയും കാര്യമായി ബാധിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: