ഇതിഹാസങ്ങളും പുരാണങ്ങളും തമ്മിലുള്ള ബന്ധങ്ങളും വ്യത്യാസങ്ങളും തിരിച്ചറിയേണ്ടതുണ്ട്. മഹാത്മാക്കള്‍ അവയെ തരംതിരിച്ച് ലക്ഷണങ്ങള്‍ സഹിതം പറഞ്ഞിട്ടുണ്ട്.
പുരാണം- സര്‍ഗം ആദിയായ പഞ്ചലക്ഷണം തികഞ്ഞതാണ്
പുരാണങ്ങള്‍.
സര്‍ഗശ്ച പ്രതിസര്‍ഗശ്ച
വംശോ മന്വന്തരാണി ച
വംശാനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം
സാത്വികി, രാജസി, താമസി എന്നീ സ്ത്രീശക്തികള്‍ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നു മൂന്നു സ്ത്രീകളായി ഭവിച്ചു. ആ ശക്തികളുടെ ദേഹധാരണരൂപമായ ലക്ഷണമാണു സര്‍ഗം. പരിപാലനം, സൃഷ്ടി, സംഹാരം എന്ന ക്രിയകള്‍ക്കായി വിഷ്ണുബ്രഹ്മരുദ്രന്മാരുടെ ഉല്പത്തി ഭവിക്കുന്നതു പ്രതിസര്‍ഗം. ദേവാദികളുടെ വംശക്രമമാണു വംശം. സ്വായംഭുവന്‍ തുടങ്ങിയ 14 മനുക്കളുടെ ചരിത്രവും അവരുടെ കാലനിര്‍ണയവുമാണു മന്വന്തരം. മനുക്കളുടെ വംശപാരമ്പര്യത്തെക്കുറിച്ചു പറയുന്നത് വംശാനുചരിതം.
ഇതിഹാസം- ഇതി ഹ ആസ- ഇപ്രകാരമല്ലേ ആയിരുന്നു എന്ന് വാച്യാര്‍ത്ഥം.
ധര്‍മ്മാര്‍ത്ഥകാമമോക്ഷാണാം
ഉപദേശസമന്വിതം
പൂര്‍വവൃത്തം കഥായുക്തം
ഇതിഹാസം പ്രചക്ഷതേ
ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയെ ഉപദേശിക്കുന്നതും കഥ എഴുതുന്നതിനുമുമ്പു സംഭവിച്ച കഥാവൃത്തത്തോടുകൂടിയതുമാണ് ഇതിഹാസം. ഇതനുസരിച്ച് ഇതിഹാസമെന്നാല്‍ ചരിത്രവും ഉള്‍ക്കൊണ്ടതെന്നും അര്‍ത്ഥമാക്കാം. രാമായണം, മഹാഭാരതം ഇവ ഇതിഹാസങ്ങള്‍.
അഷ്ടാദശ പുരാണങ്ങള്‍ – വൈഷ്ണവം -6; ബ്രാഹ്മം -6; ശൈവം-6, അങ്ങിനെ പതിനെട്ടുപുരാണങ്ങള്‍. അവ- ബ്രാഹ്മം, പാത്മം, വൈഷ്ണവം, വായവ്യം, ഭാഗവതം, നാരദീയം, മാര്‍ക്കണ്‌ഡേയം, ആഗ്നേയം, ഭവിഷ്യം, ബ്രഹ്മവൈവര്‍ത്തം, ലൈംഗം, വാരാഹം, സ്‌കാന്ദം, വാമനം, കൗര്‍മ്മം, മാത്സ്യം, ഗാരുഡം, ബ്രഹ്മാണ്ഡം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: