കണ്ണൂര്‍: തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടറുടെ കാലാവധി ഡോ. എം.ആര്. രാഘവ വാര്യര്‍ക്ക് നീട്ടി നല്‍കിയതില്‍ ഇടത് ബുദ്ധിജീവികള്‍ക്കിടയില്‍ കടുത്ത അതൃപ്തി. എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടറും ഇടതു ചരിത്രകാരനുമായ ഡോ. കെ.എന്‍. ഗണേഷിനെ നിയമിക്കണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം വാദിച്ചത്. പഴയ വിഎസ്പക്ഷ ബുദ്ധിജീവികളും പിന്തുണച്ചു. എന്നാല്‍ ഡോ. രാജന് ഗുരുക്കളും ഡോ. സുനില്‍.പി. ഇളയിടവും നയിക്കുന്ന ബുദ്ധിജീവി ഗ്രൂപ്പ് ഉറച്ച നിലപാടെടുക്കുകയായിരുന്നു.
‘മോന്സണ് ചെമ്പോല വ്യാഖ്യാനിച്ച’ ഡോ. രാഘവ വാര്യര്‍ക്ക് ഡയറക്ടര്‍ സ്ഥാനം നീട്ടി നല്‍കണമെന്ന് ഡോ. രാജന് ഗുരുക്കളാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. വ്യാജച്ചെമ്പോലയില് ഡോ. രാഘവ വാര്യരുടെ പേരില്‍ അന്വേഷണം നടക്കുമ്പോള്‍ അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നും ഇക്കൂട്ടര്‍ പറഞ്ഞു. ഡീന്‍ ചുമതലയും ഡോ. വാര്യര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജന് ഗുരുക്കളുടെ ഇഷ്ടക്കാരനും ശിഷ്യനുമായ കണ്ണൂരിലെ ഇടതു ചരിത്രകാരന് ഡോ.സി. ബാലനെയും സമിതിയില്‍ ഉള്‍പ്പെടുത്തി.
ദേശാഭിമാനി വാരിക പത്രാധിപരായ സി.പി. അബൂബക്കറേയും പ്രൊഫ. ജോസഫ് അഗസ്റ്റ്യനേയും ഗവേണിങ് ബോഡിയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ഭരണ സമിതിയില്‍ ഡോ. വാര്യരുടെ നിലപാടുകളോട് അബൂബക്കര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതാണ് കാരണം. 17 അംഗങ്ങളുള്ള പുതിയ ഭരണസമിതിയില്‍ ഡോ. സി. ബാലന്, കണ്ണൂര്‍ വാഴ്സിറ്റി ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ. പവിത്രന്, ഡോ. അഷറഫ് കടയ്ക്കല്‍, ഏബ്രഹാം മാത്യു എന്നിവരാണുള്ളത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നോമിനി
യാണ് ഡോ. അഷറഫ്. സാംസ്കാരിക മന്ത്രിയുടെ നോമിനി പത്തനംതിട്ടയിലെ ഏബ്രഹാം മാത്യുവും. വിസിമാരും പുരാരേഖ, പുരാവസ്തു ഡയറക്ടര്‍മാരും വിദ്യാഭ്യാസ, ധനകാര്യ, മ്യൂസിയം പ്രതിനിധികളും ഭരണസമിതിയിലുണ്ട്. ഡോ. ഗുരുക്കളും ഡോ. ഇളയിടവും ചേര്‍ന്ന അച്ചുതണ്ടാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഡോ. വാര്യര്‍ക്ക് ഒപ്പിടുന്ന ജോലിയേയുള്ളു.
അസാധാരണ സാഹചര്യത്തില്‍ എഴുപതു കഴിഞ്ഞവരെ ഇത്തരം പദവികളില്‍ നിയമിക്കാമെന്ന യുജിസി ചട്ടപ്രകാരമാണ് രാഘവ വാര്യരെ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്. എന്നാല്‍, ചട്ടപ്രകാരം വിദഗ്ധനെ ഒരു ടേമില്‍ ഒരു തസ്തികയില്‍ മാത്രമേ നിയമിക്കാന്‍ ചട്ടം അനുശാസിക്കുന്നുള്ളൂ. ഇവിടെ പൈതൃക പഠനം ഡയറക്ടര്‍ ജനറല്‍ സ്ഥാനവും ഡീന്‍ സ്ഥാനവും മലയാളം സര്‍വ്വകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍ സ്ഥാനവും നല്‍കിയിരിക്കുകയാണ് രാഘവ വാര്യര്‍ക്ക്. ഏതെങ്കിലും ഒരു സ്ഥാനമേ ഒരു സമയം വഹിക്കാന്‍ പാടുള്ളൂ. മാത്രമല്ല ഡോ. വാര്യര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൊ
ഫസറായിരുന്നില്ല. താളിയോല വായിക്കാനും മറ്റുമായി ഡോ. എം.ജി.എസ്. നാരായണന്റെ കാലത്ത് ഇന്‍സ്ട്രക്ടറായാണ് ഗണപത് ഹൈസ്കൂള്‍ മാഷായിരുന്ന ഡോ. വാര്യരെ നിയമിച്ചത്. ഇങ്ങനെയൊരാളെ നിയമിക്കാന്‍ മാത്രം അസാധാരണ സാഹചര്യം എന്താണെന്നാണ് ചരിത്രകാരന്മാരും ബുദ്ധിജീവികളും ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: