ജിതിന് കെ ജേക്കബ്ബ്
പെട്രോള്‍ വില വര്‍ദ്ധനവ് എന്നത് ഒരു സത്യമാണ്.. വിമര്ശമനം നേരിടേണ്ട ഒന്നാണ്..സാധാരണക്കാരന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്!
ഈ മൂന്ന് കാര്യത്തിലും യാതൊരു എതിരഭിപ്രായവും നിങ്ങളെ എല്ലാവരെയും പോലെ എനിക്കുമില്ല…പക്ഷെ ആരാണ് ഇതിന് ഉത്തരവാദി എന്നതാണ് ചോദ്യം…
കഴിഞ്ഞ വര്‍ഷം 2020 നവംബര്‍ 30 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ ആഗോള വിപണിയില്‍ ഇന്ന് ലഭിക്കുന്നത് 85 ഡോളറിനാണ്.
മോഡിയാണോ ഇതിനുത്തരം പറയേണ്ടത്? മോഡിയാണോ ഇതിന് ഉത്തരവാദി?
പെട്രോള്‍ കമ്പനികള്‍ക്ക് വില നിര്‍ണ്ണയവകാശം കൊടുത്തതാണോ വില കയറ്റത്തിന് കാരണം? അവര്‍ എന്ത് വേണമായിരുന്നു 85 ഡോളറിന് ക്രൂഡ് ഓയില്‍ വാങ്ങി 35 രൂപയ്ക്ക് നിങ്ങള്‍ക്ക് കൊണ്ട് തരണമായിരുന്നോ? വിലനിര്‍ണയാവകാശം കൊടുത്തത് കൊണ്ടാണ് എന്നൊക്കെ ഇരുന്ന് തള്ളുമ്പോള്‍ സത്യമായിട്ടും അതിലെ ലോജിക് എനിക്ക് മനസിലായിട്ടില്ല… എന്താണ് ഉദ്ദേശിക്കുന്നത്?
ഇനി മോഡി ചെയ്ത ഒരു തെറ്റുണ്ട്, അത് എന്താണെന്നു പറയാം…
പണ്ട് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ് കിട്ടിയപ്പോള്‍ കാര്യമായി ജനങ്ങള്‍ക്ക് വില കുറയാതെ അത് മിനിമം ആവറേജ് വിലയില്‍ തന്നെ ജനങ്ങള്‍ക്ക് കൊടുത്തു… അതില്‍ നിന്നുള്ള ലാഭം അധിക നികുതി ചുമത്തി സര്‍ക്കാരിലേക്ക് കൊണ്ട് പോയി…
ഇത് കൊണ്ടാണ് ആഗോള വില കൂടിയപ്പോള്‍ മോഡി തെറി കേള്‍ക്കേണ്ടി വരുന്നത്.. അല്ലായിരുന്നു എങ്കില്‍ ആഗോള വില കുറഞ്ഞപ്പോള്‍ കുറച്ചില്ലേ.. കൂടിയപ്പോള്‍ കൊടുക്കുകയും വേണം എന്ന് ലളിതമായി പറയാമായിരുന്നു…
ഇനി എന്ത് കൊണ്ട് അധിക നികുതി ചുമത്തേണ്ടി വന്നു എന്നത് കൂടി പറഞ്ഞിട്ട് നിര്‍ത്താം…
യുപിഎ ഭരണ കാലത്ത് ക്രൂഡ് ഓയില്‍ വില 120 ഡോളര്‍ ആയപ്പോഴും, 136 ഡോളര്‍ ആയപ്പോഴും രാജ്യത്ത് പെട്രോള്‍ വില ഉയര്‍ത്താതെ നമ്മുക്ക് എല്ലാവര്ക്കും പഴയ നിരക്കില്‍ തന്നെ തന്നു…
അതെങ്ങനെ സാധിച്ചു? മന്മോഹന് സിങ് എന്ന സാമ്പത്തിക വിദഗ്ധന്‍ എന്ത് മാജിക് ആണ് അന്ന് കാണിച്ചത്?
ആ മഹത്തായ മാജിക്കാണ് 250000 കോടിയിലധികം ഡോളര്‍ വിദേശ കടം…അതിന് പലിശ ഇനത്തില്‍ മാത്രം പ്രതിവര്‍ഷം 25000 കോടി രൂപ പലിശയായി നല്‍കേണ്ടി വന്നു…ഒടുക്കം ഇന്ത്യന്‍ ഇന്ധന കമ്പനികള്‍ ആകെ വരുത്തിവെച്ച കുടിശ്ശിക 133000 കോടി.കുടിശ്ശിക തിരിച്ചടക്കാതെ എണ്ണ സപ്ലൈ തടസപ്പെടും എന്ന ഘട്ടത്തിലാണ് മോഡി സര്‍ക്കാരിനെ ഭരണമേല്പിച്ച് സാമ്പത്തിക വിദഗ്ധന്‍ തടിയൂരുന്നത്! അതായത് ഇനി എണ്ണ വിലയില്‍ ഒരു രൂപ പോലും സബ്സിഡി സര്‍ക്കാരിന് വഹിക്കാന്‍ ഉള്ള ശേഷി ഇല്ലെന്ന് മാത്രമല്ല.. പഴയ കടങ്ങള്‍ കൊടുത്ത് തീര്‍ക്കുകയും വേണം!
ഈ അവസരത്തിലാണ് ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ മോഡി സര്‍ക്കാര്‍ അധിക നികുതി ചുമത്തി പെട്രോളില്‍ നിന്നും വരുമാനം കണ്ടെത്തി തുടങ്ങിയത്…
അങ്ങനെ തന്നെയാണ് സാമ്പത്തിക വിദഗ്ധന്‍ ഉണ്ടാക്കി വെച്ച 250000 കോടി കടം പലിശ സഹിതം മോഡി സര്‍ക്കാര്‍ കൊടുത്ത് തീര്‍ത്തത്… അഭിമാനത്തോടെ തന്നെ അത് പറയാനും സാധിക്കും!
ഇനി നിങ്ങള്‍ക്ക് എല്ലാവര്ക്കും വേണ്ടി ക്രൂഡ് ഓയില്‍ ആഗോള മാര്‍ക്കറ്റില്‍ കുതിച്ച് കേറുമ്പോള്‍ മന്മോഹന് സാര്‍ ചെയ്തത് പോലെ ലോകം മുഴുവന്‍ കടം വാങ്ങി ഈ രാജ്യത്തെ കുത്തുപാള എടുപ്പിക്കണം എന്നാണ് പറയുന്നത് എങ്കില്‍ എല്ലാ കാലത്തും കടം കൊടുത്ത് തീര്‍ക്കാന്‍ അടുത്തൊരു മോഡി ഉണ്ടാവണം എന്നില്ല സാര്‍ എന്നെ തത്കാലം പറയാനുള്ളു….
ചുരുക്കി പറയാം…
പെട്രോള്‍ വില വര്‍ദ്ധനവുണ്ട്… സത്യമാണ്.. താങ്ങുന്നതിലും അപ്പുറവുമാവാം..
പക്ഷെ അത് മോദിയുടെയോ ഇന്ത്യയുടെയോ തെറ്റല്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: