2021ലെ സൗത്ത് ഇന്ത്യന്‍ സിനിമ-ടെലിവിഷന്‍ അക്കാദമിയുടെ 15 മിനിട്ടില്‍ താഴെയുള്ള ഹ്രസ്വചിത്ര-ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ഉജ്വല പ്രകടനത്തിലൂടെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് പുതുമുഖ നായിക ദീപികശങ്കര്. ജീവിതത്തിലെ വേദനകള്ക്കിയയിലൂടെ കടന്നുപോകുന്ന ഒരു അഭിസാരികയുടെ സ്വപ്നവും പ്രണയവും കവിതാത്മകമായി, വളരെ സ്വാഭാവികമായി അവതരിപ്പിക്കുകയാണ് ദീപിക ശങ്കര്‍.
അതിഭാവുകത്വം നിറഞ്ഞ അഭിനയത്തിന്റെ മുന്‍ധാരണകളെ തിരുത്തിക്കുറിച്ച്, നാടകീയമായ രീതിയില്‍ നിന്നും വ്യത്യസ്തമായി യാഥാര്‍ത്ഥ്യ ബോധത്തോടെ അഭിനയലോകത്തെ സമീപിക്കുകയാണ് ദീപിക. കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പരസ്യചിത്രത്തിലും ആന്റിക്രൈസ്റ്റ് (ഒടി.ടി റിലീസ്) ലും, ഐ ആം എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. വെറി എന്ന മലയാള ചലച്ചിത്രത്തിലും നല്ല ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്.
കാമസൂത്ര പ്രമേയം അടിസ്ഥാമമാക്കി 50 കോടി മുതല്‍ മുടക്കില്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ചെയ്യനൊരുങ്ങുകയാണ് ഭര്‍ത്താവ് ശ്രീകുമാറും ദീപികയും. മലപ്പുറം ജില്ലയിലെ കാവനൂര്‍ ദേശത്ത് ടി.കെ ശിവശങ്കരന്‍നായരുടെയും എം.പി.ജാനകിയമ്മയുടെയും മകളായ ദീപിക മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ ഫിലോസഫി വിഭാഗം അസി. പ്രൊഫസറായ ഡോ. എം. ശ്രീകുമാര്‍ ആണ് ഭര്‍ത്താവ്. മകന് കശ്യപ് കൃഷ്ണ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.
ദീപ പ്രവീണിന്റെ കീഴില്‍ സംഗീതവും വിന്‍സന്റ് പീറ്റര്‍ മാസ്റ്ററുടെ കീഴില്‍ കളരിപ്പയറ്റും ഡോ. പാര്‍വ്വതി ചന്ദ്രന്റെ കീഴില്‍ ഭരതനാട്യവും അഭ്യസിക്കുന്നു.നല്ല സൃഷ്ടികള്‍ ഒരുക്കുന്നതിനായി ലോപമുദ്ര എന്ന സ്വന്തം നിര്‍മ്മാണ കമ്പനി ആരംഭിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: