കണ്ണൂർ: കണ്ണൂർ കാഞ്ഞിരോട് സ്വകാര്യ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. നെഹർ ആർട്സ് ആന്റ് സയൻസ് കോളേജിലാണ് സംഭവം. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി ചെക്കിക്കുളം സ്വദേശി അൻഷാദിനാണ് മർദ്ദനം ഏറ്റത്. മർദ്ദനമേറ്റ വിദ്യാർഥി ഏറെ നേരം അബോധാവസ്ഥയിലായിരുന്നതായി റിപ്പോർട്ടുണ്ട്.
പെൺകുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കോളേജിന്റെ ആന്റി റാഗിങ്ങ് കമ്മിറ്റി രണ്ട് വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. സംഭവത്തെ പറ്റി യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകിയതായി കോളേജ് അധികൃതർ വ്യക്തമാക്കി.
പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റാഗിങ്ങ് ആണെന്ന് നിലവിൽ പറയാനാകില്ലെന്നും അന്വേഷിച്ച് തുടർ നടപടി എടുക്കുമെന്നുമാണ് പോലീസ് അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: