തിരുവനന്തപുരം: സുഹൃത്തുക്കള്‍ എന്നും തനിക്ക് പ്രിയപ്പെട്ടവര്‍ ആണെന്നും അവര്‍ക്കെതെിരെ താന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാറില്ലെന്നും നടൻ സലീംകുമാര്‍. രാഷ്ട്രീയത്തിന്റെ പേരില്‍ ആരുമായും താന്‍ ശത്രുത കാണിക്കാറില്ല. എല്ലാവരുമായും സൗഹൃദപരമായി നിലകൊളളാനാണ് താല്പര്യപ്പെടുന്നതെന്നും സലീംകുമാർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ്. ഞാൻ ഒരു കോണ്‍ഗ്രസുകാരനും. എന്നാല്‍ ഈ രാഷ്ട്രിയ വൈരുദ്ധ്യം തങ്ങളുടെ സൗഹൃദത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. .മുകേഷ്, ഗണേഷ് എന്നിവരുമായും നല്ല സൗഹൃദം സൂക്ഷിക്കുന്നു. അവര്‍ക്കാര്‍ക്കുമെതിരെ പ്രചരണത്തിന് താന്‍ ഇറങ്ങില്ല. അങ്ങനെ നഷ്ടപ്പെടുന്ന സിനിമപോലും താന്‍ വേണ്ടാന്ന് വെക്കും. തന്റെ കോളേജ് ജീവിതകാലത്ത് രാഷ്ട്രിയം നോക്കാതെ പലരുമായി സൗഹൃദത്തിലായിരുന്നു.അത് ഇപ്പോഴും തുടരുന്നു. സുഹൃത്തുക്കളെ സുഹൃത്തുക്കളായും രാഷ്ട്രിയക്കാരെ രാഷ്ട്രീയക്കാരും കാണാന്‍ താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.
സുഹൃദ് ബന്ധത്തിനിടയിലെ രാഷ്ട്രിയത്തെ താന്‍ വിശ്വസിക്കുന്നില്ല. ഒരു സിനിമാനടന് ആയതില്‍ എന്റെ പല സുഹൃത്തുക്കള്‍ക്കും പങ്കുണ്ട്. അതൊന്നും രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ആയിരുന്നില്ല. രാഷ്ട്രിയം അവരവരുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ തല കടത്തേണ്ടതില്ലെന്നും സലിംകുമാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: