ലഖ്നൗ: ഉത്തര്‍പ്രദേശിലെ കിഴക്കന്‍ ജില്ലയായ ഗോരഖ്പൂര്‍ കൊവിഡ്19 രോഗത്തില്‍ നിന്ന് പൂര്ണമുക്തമായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജില്ല കൈവരിച്ച നേട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരെയും ഗോരഖ്പൂരിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
മഹായോഗി ഗുരു ഗോരഖ്നാഥ് ജിയുടെ പുണ്യഭൂമിയായ ഗോരഖ്പൂരില്‍ ഇന്ന് കൊറോണ ബാധിതരുടെ എണ്ണം പൂജ്യമായിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ സജീവമായ പങ്കാളിത്തവും പ്രതിബദ്ധതയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമവുമാണ് ഇതിനു കാരണം. ഗോരഖ്പൂരിലെ സമര്‍പ്പിതരായ ജനപ്രതിനിധികളുടെയും അച്ചടക്കമുള്ള ജനങ്ങളുടെയും പങ്കാളിത്തം വിസ്മരിക്കാനാകില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
19 വര്‍ഷക്കാലം പാര്‍ലമെന്റില്‍ ഗോരഖ്പൂരിനെ പ്രതിനിധികരിച്ചതില് അഭിമാനമുണ്ടെന്നും അദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കോവിഡ് 19 കേസുകളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം രാത്രി കര്‍ഫ്യൂ നീക്കിയിരുന്നു. ഒക്ടോബര്‍ മുതല്‍ ഉത്തര്‍പ്രദേശില്‍ സജീവമായ കേസുകളുടെ എണ്ണം 100ല്‍ താഴെയാണ്. ദിനംപ്രതി കേസുകളും പത്തിനു താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അഞ്ച് പുതിയ കോവിഡ് 19 കേസുകളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: