എടത്വാ: പ്രവേശനോത്സവത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന പ്രിയപ്പെട്ട അധ്യാപികയുടെ വേര്‍പാടില്‍ കുരുന്നുകള്‍ വിതുമ്പി. വെള്ളത്തില്‍ വീണ് മരിച്ച തലവടി ചെത്തിപുരയ്ക്കല്‍ സ്കൂളിലെ അധ്യാപികയും കൊടുംതറയില്‍ തോമസ് കെ.ജെ. യുടെ ഭാര്യയുമായ സുനു കെ.ഐ. (53)ആണ് മുങ്ങിമരിച്ചത്.
വെള്ളപ്പൊക്കം അവഗണിച്ച് സഹഅധ്യാപകരും, ജനപ്രതിനിധികളും, നാട്ടുകാരും അധ്യാപികയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.പ്രവേശനോത്സവ ദിനത്തില്‍ കുട്ടികളെ എതിരേറ്റ അധ്യാപിക ചൊവ്വാഴ്ച രാവിലെ വീടിന് പുറകുവശത്തെ നദിയില്‍ പാത്രം കഴുകാനായി ഇറങ്ങിയതിനിടയില് കാല് വഴുതി വെളളത്തില്‍ വീണാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് നിരണം സെന്റ് തോമസ് പള്ളിയില്‍ (കാട്ടുനിലം പള്ളി) സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: