പാറ്റ്ന: ബീഹാറില്‍ വിഷ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിനാലായി. ഗോപാല്‍ഗഞ്ച്, ചമ്പാരന്‍ എന്നിവിടങ്ങളിലാണ് വ്യാജ മദ്യ ദുരന്തമുണ്ടായത്. തെല്‍ഹുവ ഗ്രാമത്തില്‍ എട്ട് പേര് മദ്യം കഴിച്ച് മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോപാല്‍ഗഞ്ചില്‍ വ്യാഴായ്ച വ്യാജ മദ്യം കഴിച്ച് ആറുമരണം കൂടി ജില്ലാ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കൂ എന്നാണ് ഗോപാല്‍ഗഞ്ച് ജില്ലാ എസ്പി ഉപേന്ദ്ര നാഥ് വര്‍മ്മ പറയുന്നത്.
പലര്‍ക്കും ഛര്‍ദിയും തലവേദനയും കാഴ്ചയ്ക്ക് പ്രശ്നങ്ങളും നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബീഹാറില്‍ കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബര്‍ 24ന് സിവാന്‍ ജില്ലയിലും ഒക്ടോബര്‍ 28ന് സാരായ ജില്ലയിലും മദ്യ ദുരന്തത്തില്‍ എട്ട് പേര് മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലായി മദ്യദുരന്തം ഉണ്ടാകുന്നതില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: