ഉത്സവകാലത്തോടനുബന്ധിച്ച് മികച്ച വിറ്റുവരവാണ് ഇന്ത്യയുടെ കാര്‍ വിപണിയില്‍ കാണാന്‍ സാധിച്ചത്. 2020 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 20 ശതമാനത്തിലധികം കുറവുണ്ടെങ്കിലും മുന്‍ മാസങ്ങളെ വച്ച് താരതമ്യപെടുത്തുമ്പോള്‍ മികച്ച് വിപണിയായിരുന്നു 2021 ഒക്ടോബര്‍ മാസം കാഴ്ചവച്ചത്. നിറയെ പ്രത്യേകതകളുള്ള ഒരു വിപണി കയറ്റം കൂടിയായിരുന്നു ഒക്ടോബറിലേത്. ഇന്ത്യയിലെ വാഹന്‍ ഉപയോക്താക്കളുടെ താതപര്യം എസ്.യു.വി വേരിയന്റുകളിലേക്ക് മാറിയാതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ടാറ്റ മോട്ടോഴ്സിന് സമീപകാലത്ത് ആദ്യമായി രണ്ട് മോഡലുകള്‍ പട്ടികയില്‍ ഇടംപിടിച്ചു. മികച്ച് ഡിസൈനുകളും ഉയര്‍ന്ന സംരക്ഷണവും വാഗ്ദാനം ചെയ്താണ് ടാറ്റയുടെ കാറുകള്‍ വിപണിയില്‍ ശ്രദ്ധേയമായത്. മുന്‍ ഉത്സവ സീസണുകള്‍ പോലെ തന്നെ ഏറ്റവുമാധികം ഉപഭോക്താക്കളെ ലഭിച്ചത് മാരുതി സുസുക്കിയിക്ക് തന്നെയാണ്.
കഴിഞ്ഞ മാസം വിറ്റ ഏറ്റവും മികച്ച 10 കാറുകളുടെ പട്ടികയിലെ ആദ്യ നാലു സ്ഥാനവും മാരുതി കാറുകള്‍ക്കാണ്. ഇന്ധനക്ഷമതയും കുറഞ്ഞ വിലയും മുന്നോട്ട് വച്ചാണ് മാരുതി വിപണിയില്‍ മേല്കോയിമ നേടിയത്. ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് പുറമെ ദക്ഷിണ കൊറിയന്‍ വാഹന കമ്പനികളായ ഹ്യുണ്ടായിയും, കിയയും പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചു.
കഴിഞ്ഞ് മാസം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ആദ്യ പത്തു വാഹനങ്ങളെ പരിചയപെടാം:
10: ടാറ്റ പഞ്ച്
പട്ടികയില്‍ മികച്ച് പ്രകടനം കാഴ്ച്ചവച്ച് വാഹനങ്ങളില്‍ ഒന്നാണ് ടാറ്റ പഞ്ച്. കഷ്ടിച്ച് ഒരു മാസം മുമ്പ് ലോഞ്ച് ചെയ്ത ഈ സബ് കോംപാക്റ്റ് എസ്യുവി ഒക്ടോബറില്‍ വിറ്റഴിച്ച മികച്ച 10 കാറുകളുടെ പട്ടികയില്‍ ഇടംനേടാന്‍ കഴിഞ്ഞു. അടിസ്ഥാന വേരിയന്റിന് 5.49 ലക്ഷം (എക്സ് ഷോറൂം) പ്രാരംഭ വിലയിലാണ് ടാറ്റ പഞ്ച് വാഹന വിപണിയില്‍ എത്തിയത്. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 8.49 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.
അടിസ്ഥാന വേരിയന്റിന് 5.49 ലക്ഷം (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ ടാറ്റ പഞ്ച് എസ്യുവി ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. ടാറ്റ മോട്ടോഴ്സില്‍ നിന്നുള്ള പഞ്ചിന്റെ വില പരമാവധി 8.49 ലക്ഷം രൂപയാണ് (എക്സ് ഷോറൂം, ആമുഖം). ആഗോള എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ 5സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും നേടി ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി ഉയര്‍ന്നു. ഒക്ടോബര്‍ 18ന് പുറത്തിറങ്ങിയ പഞ്ച് എസ്യുവി കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് വിറ്റഴിച്ചത് 8,453 യൂണിറ്റുകളാണ്.
കൂടുതല്‍ സവിശേഷതകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യു:
9: മാരുതി സ്വിഫ്റ്റ്
മാരുതിയുടെ ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളിലൊന്നായ സ്വിഫ്റ്റിന്റെ വില്‍പ്പന അടുത്ത കാലത്തായി കുറഞ്ഞുവരികയാണ്. ഒരുകാലത്ത് ഈ പട്ടികയില്‍ ഏറ്റലും മുന്നിലുണ്ടായിരുന്ന കാര്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 24,589 സ്വിഫ്റ്റ് വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ മാസം വില്‍ക്കാനായത് വെറും 9,180 യൂണിറ്റ് മാത്രമാണ്. സൗകര്യങ്ങളും മികച്ച വിലയ്ക്കും പുറമെ ഡിസൈനുമാണ് ഇന്നും ഈ വണ്ടിയെ പട്ടികയില്‍ നിലനിറുത്തുന്നത്.
8: ടാറ്റ നെക്സോണ്‍
കഴിഞ്ഞ മാസം ഇന്ത്യയില്‍ വിറ്റ മികച്ച 10 കാറുകളുടെ പട്ടികയില്‍ ഇടം നേടിയ രണ്ടാമത്തെ ടാറ്റ കാറാണ് നെക്സോണ്‍ എസ്യുവി. സബ്കോംപാക്റ്റ് സെഗ്മെന്റിലെ ഏറ്റവും താഴ്ന്ന റേറ്റിംഗ് ഉള്ള എസ്യുവികളിലൊന്നായ നെക്സണിന്റെ വില്‍പ്പന കാലക്രമേണ വളര്‍ന്നു. ഇപ്പോള്‍ ടാറ്റ സ്റ്റേബിളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 6,888 യൂണിറ്റ് നെക്സോണ്‍ വിറ്റപ്പോള്‍ ടാറ്റ കഴിഞ്ഞ മാസം വിറ്റത് 10,096 യൂണിറ്റുകളാണ്. 2017ല്‍ ലോഞ്ച് ചെയ്തതിനുശേഷം ടാറ്റ ഇതിനകം രണ്ടു ലക്ഷത്തിലധികം യൂണിറ്റ് നെക്സോണ്‍ എസ്യുവികള് ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ 5സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യത്തെ കാറുകളിലൊന്ന് കൂടിയാണ് ടാറ്റ.
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്.യു.വി; അറിയാം ടാറ്റ നെക്സോണ്‍ ഇ.വിയെ കുറിച്ച്
7: മാരുതി ഈക്കോ
മാരുതിയുടെ ഈക്കോ വാനാണ് പട്ടികയില്‍ ഏഴാമന്. ഒക്ടോബറില്‍, മാരുതി 10,320 യൂണിറ്റ് ഈക്കോ വാനുകളാണ് വിറ്റഴിച്ചത്. മുന്‍ മാസം വിറ്റത് വെറും 7,844 യൂണിറ്റാണ്. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച്, ഈക്കോയുടെ വില്‍പ്പന യഥാര്‍ത്ഥത്തില്‍ 20 ശതമാനത്തിലധികം കുറഞ്ഞാതായണ് റിപ്പോര്‍ട്ട്. സ്ഥലസൗകര്യമാണ് ഈക്കോ വാനിന്റെ പ്രത്യേകത.
6: കിയ സെല്‍റ്റോസ്
കഴിഞ്ഞ മാസം ആദ്യ 10 പട്ടികയില്‍ നിന്ന് ഹ്യുണ്ടായ് ക്രെറ്റ പുറത്തായതിനു കാരണം കിയയുടെ സെല്റ്റോസാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ പകുതിയിലധികം ഇടിവ് സംബവിച്ചതോടെയാണ് ഹ്യുണ്ടായ് ക്രെറ്റ 13ാം സ്ഥാനത്തെയ്ക്ക് പിന്തള്ളപെട്ടത്.
ക്രെറ്റയുടെ വീഴ്ച സെല്‍റ്റോസിന്റെ നേട്ടത്തിന് കാരണമായി. കിയയുടെ മുന്‍നിര എസ്യുവി കഴിഞ്ഞ മാസം 10,488 യൂണിറ്റുകള്‍ വിറ്റഴിച്ച്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്സൈസ് എസ്യുവിയാണ് സെല്‍റ്റോസ്. കിയ 8,900 യൂണിറ്റുകള്‍ വിറ്റ കഴിഞ്ഞ ഒക്ടോബറിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഏകദേശം 18 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
5: ഹ്യുണ്ടായ് വേന്യു
കഴിഞ്ഞ മാസം പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഹ്യുണ്ടായ് കാര്‍ വെന്യു ആണ്. ഒക്ടോബറില്‍ 10,554 യൂണിറ്റുകള്‍ വിറ്റഴിച്ച് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിലനില്ക്കാനും ഈ സബ് കോംപാക്റ്റിനു സാധിച്ചു. ഹ്യൂണ്ടായ് 8,828 യൂണിറ്റ് വെന്യു വിറ്റ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ഏകദേശം 20 ശതമാനം കുതിപ്പാണ് നേടിയത്. സെപ്റ്റംബറില്‍ ഹ്യൂണ്ടായ് 7,924 യൂണിറ്റ് വെന്യു എസ്യുവിയാണ് വിറ്റത്.
4: മാരുതി വാഗണ്‍ആര്‍
കഴിഞ്ഞ മാസം വിറ്റ ഏറ്റവും മികച്ച 10 കാറുകളുടെ പട്ടികയിലെ ആദ്യ നാലു സ്ഥാനവും മാരുതിക്ക് തന്നെയാണ്. പുതിയ വാഗണ്‍ആറിന് ഇന്ത്യന്‍ വാഹന ഉപയോക്താകള്‍ക്കിടയില്‍ മികച്ച് സ്വീകരണമാണ് ലഭിച്ചത്. വാഗണ്‍ആര്‍ അതിന്റെ പ്രതിമാസ പ്രകടനം മെച്ചപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബറിലെ 7,632 യൂണിറ്റുകളെ അപേക്ഷിച്ച് ഒക്ടോബറില്‍ വിറ്റത് 12,335 യൂണിറ്റുകളാണ്. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണിലെവാഗണ്ആറിന്റെ പ്രകടനത്തില്‍ നിന്ന് കുറവ് സംഭവിച്ചിട്ടുണ്ട്. 18,703 യൂണിറ്റ് വാഗണ്‍ആര്‍ ആണ് മുന്‍ വര്‍ഷം വിറ്റത്.
3: മാരുതി എര്‍ട്ടിഗ
മാരുതിയില്‍ നിന്നുള്ള ത്രീ-റോ എംപിവി കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡലായി ഉയര്‍ന്നു. ഒക്ടോബറില്‍ ഈ സെവന് സീറ്ററിന്റെ 12,923 യൂണിറ്റുകളാണ് വിറ്റത്. മുന്‍ മാസത്തില്‍ ഇത് 11,308 യൂണിറ്റായിരുന്നു. മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതി എര്‍ട്ടിഗയും വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടം നടത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 7,748 യൂണിറ്റുകള്‍ മാത്രമാണ് എര്‍ട്ടിഗ വിറ്റഴിച്ചത്.
2: മാരുതി ബലേനോ
സെപ്റ്റംബറിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം വിപണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മാരുതി ബലേനോ. സെപ്റ്റംബറിലെ 8,077 യൂണിറ്റുകളെ അപേക്ഷിച്ച് ബലേനോയുടെ വില്‍പ്പന കഴിഞ്ഞ മാസം 15,573 യൂണിറ്റായി ഉയര്‍ന്നു. അടുത്തിടെ ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ കാറായി മാറിയിട്ടും മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ ഈ നേട്ടം ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് എയര്‍ബാഗുകള്‍ ഘടിപ്പിച്ച ബലേനോ ടെസ്റ്റില്‍ സീറോ റേറ്റിംഗ് നേടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 21,971 യൂണിറ്റ് ബലേനോയാണ് മാരുതി വിറ്റത്.
1: മാരുതി ആള്‍ട്ടോ
വില്‍പ്പനയുടെ കാര്യത്തിലും വലുപ്പം പ്രശ്നമല്ല. തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന കിരീടം നിലനിര്‍ത്തിയിരിക്കുകയാണ് മാരുതി ആള്‍ട്ടോ. മാരുതി ആള്‍ട്ടോയുടെ 17,389 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് സെപ്റ്റംബറിലെ വില്‍പ്പന കണക്കായ 12,143 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ കുതിച്ചുചാട്ടമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മാരുതി വിറ്റ 17,850 യൂണിറ്റിന് തുല്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: