തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ്സുകള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. 15ാം തിയതിയാണ് ഇവരുടെ ക്ലാസ്സുകള്‍ ആരംഭിക്കുന്നതെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം.
ഈ മാസം 12 മുതലാണ് സര്‍വേ. 3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സര്‍വേ നടക്കുന്നത്. 19 മാസത്തെ ഇടവേളകള്‍ക്ക് ശേഷമാണ് ക്ലാസ്സുകള്‍ തുടങ്ങുന്നത്. 8,9, പ്ലസ് വണ്‍ ഒഴികെ ബാക്കി ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. ഈ ക്സാസ്സുകള് ആരംഭിക്കുന്നത് 15ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെയാകും ആരംഭിക്കുക.
നിലവില്‍ ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്സുകള്‍ നല്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാണ് പഠനം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കളെ സ്കൂളില്‍ പ്രവേശിപ്പിക്കില്ല. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: