തിരുവനന്തപുരം : സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരികയാണ്. ബഹുമാന്യരായ പല വ്യക്തികളും മയക്കുമരുന്നിന്റെ ഭാഗമാണ്്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കേസുകളില്‍ നിന്നും ഇക്കാര്യം വ്യക്തമാകുന്നുണ്ടന്ന് മന്ത്രി എം.വി. ഗോവിന്ദന്. അദ്ദേഹം കഴിഞ്ഞദിവസം നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്തെ മയക്കുമരുന്ന് ലോബിക്കെതിരെ അന്വേഷണം നടത്തി വരികയാണ്. എക്സൈസിലും മറ്റുവകുപ്പുകളിലും ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് ലോബിക്ക് സഹായം നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവരെ മാറ്റിനിര്‍ത്തിയാണ് അന്വേഷണം നടത്തുന്നത്.
സിനിമാ മേഖലയില്‍ അടക്കം ബഹുമാന്യരായ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ഹൈസ്കൂള്‍ തലത്തിലുള്ള കുട്ടികള്‍വരെ മയക്കുമരുന്നിന്റെ ഭാഗമായി മാറ്റപ്പെടുകയാണ്. രാഷ്ട്രീയം നിരോധിച്ച കലാലയങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
കിലോയ്ക്ക് അഞ്ചരക്കോടി രൂപവരെ വിലയുള്ള എംഡിഎംഎ ലഹരി വസ്തുക്കളും സംസ്ഥാനത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടു വിമുക്തി കേന്ദ്രങ്ങള്‍കൂടി തുടങ്ങും. കൂടാതെ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ്. എല്ലാവരുമായി ചര്‍ച്ച ചെയ്തതിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: