തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ മുന്‍നിര പത്ര മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയെ അടുത്തപ്രധാനമന്ത്രിയെന്ന നിലയില്‍ വാര്‍ത്തകള്‍ പെരുപ്പിച്ചുകാണിച്ചെന്ന് ജോണ്‍ബ്രിട്ടാസ്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി എത്തുമ്പോള്‍ വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അല്ലാതെ മറ്റാരും അവരെ പിന്തുണയ്ക്കാനുണ്ടായില്ല. എന്നാല്‍ കേരളത്തിലെ മുന്‍നിര പത്രങ്ങള്‍ അനാവശ്യമായി പെരുപ്പിച്ചുകാണിച്ചു. പ്രിയങ്ക പങ്കെടുത്ത യോഗത്തില്‍ അഞ്ച് ആളുകള്‍ തികച്ചില്ലായിരുന്നു. ഇതാണ് കേരളത്തിലെ മാധ്യമങ്ങള്‍ വലുതാക്കി കാണിച്ചത്. ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സിന് സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ലെന്നും ജോണ്‍ ബ്രിട്ടാസ് അറിയിച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം മാറി. വ്യക്തിപരമായ ആക്ഷേപം ഉയര്‍ത്തിയും കുടുംബങ്ങളെ വലിച്ചിഴച്ചും രാഷ്ട്രീയത്തെ മലീമസമാക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് മാരാര്‍ജിയെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇന്ന് മാറ്റം സംഭവിച്ചു. രാഷ്ട്രീയത്തിലെ സൗഹൃദ അന്തരീക്ഷം തിരിച്ചു പിടിക്കണമെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: