തിരുവവനന്തപുരം : ഹജ്ജ് തീര്‍ത്ഥാടനത്തിനായി കേരളത്തില്‍ നിന്നുള്ള പുറപ്പെടല്‍ കേന്ദ്രം നെടുമ്പാശ്ശേരി വിമാനത്താവളമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍ കരുതലുകളോട് കൂടിയാണ് ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിന് അയയ്ക്കുന്നത്. രാജ്യത്ത് പത്ത് വിമാനത്താവളങ്ങളേയാണ് ഹജ്ജ് കേന്ദ്രമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ പുറപ്പെടല്‍ കേന്ദ്രം നെടുമ്പശ്ശേരിയായതോടെ ഹജ്ജ് ക്യാമ്പും ഇവിടെയാകും. കഴിഞ്ഞവര്‍ഷം വിമാനാപകടത്തെത്തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്നും കരിപ്പൂരിനെ ഒഴിവാക്കിയതെന്നാണ് സൂചന.
തീര്‍ത്ഥാടനം ആരംഭിക്കുന്നതോടെ സംസ്ഥാന ഹജ്ജ് ചെയര്‍മാനെ ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് തെരഞ്ഞെടുക്കും. മസ്കറ്റ് ഹോട്ടലിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സ്വീകരിക്കാന്‍ തുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ www.keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. HCO എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷ നല്‍കാം.
2022 ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഒരാള്‍ക്ക് 300 രൂപവീതം ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഫീസ് ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: