ഗ്ലാസ്ഗോ: ഗ്ലാസ്ഗോയിലെ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ മോദിയുടെ പഞ്ചാമൃതം വന്‍ ഹിറ്റ്; ഒരു ട്രില്യണ്‍ ഡോളര്‍ നല്കാന് വികസിത രാഷ്ട്രങ്ങളോട് മോദി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലാസ്ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അവതരിപ്പിച്ച അഞ്ച് പോയിന്റുകളടങ്ങിയ പഞ്ചാമൃതം വന്‍ ഹിറ്റായി. 120 രാജ്യങ്ങളിലെ ലോകനേതാക്കള്‍ പങ്കെടുത്ത സിഒപി 26 (കോപ് 26)(കണ്ട്രീസ് ഓഫ് ദ പാര്‍ട്ടീസ്) ഉച്ചകോടിയിലായിരുന്നു മോദിയുടെ ഈ അവതരണം.
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ നടത്തിയ പാരിസ് പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയത് ഇന്ത്യ മാത്രമാണെന്ന് മോദി പറഞ്ഞു. ഇതുവരെ കാലാവസ്ഥാ ധനകാര്യവാഗ്ദാനങ്ങള് പൊള്ളയായിരുന്നെന്നും വികസിത രാഷ്ട്രങ്ങള്‍ അടിയന്തരമായി ഒരു ട്രില്ല്യണ്‍ ഡോളര്‍ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നടപടികള്‍ക്ക് നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. ലോക ജനസംഖ്യയുടെ 17 ശതമാനം ജനസംഖ്യയുള്ള ഇന്ത്യ ആകെ അഞ്ച് ശതമാനം മാത്രമാണ് അപകടകരമായ ഗ്രീന്‍ ഹൗസ് വാതകങ്ങള്‍(ഓസോണ്‍ പടലങ്ങള്‍ക്ക് വിള്ളലുണ്ടാക്കുന്ന വാതകങ്ങള്‍) പുറന്തള്ളുന്നുള്ളൂവെന്നും മോദി പറഞ്ഞു.
അദ്ദേഹം അവതരിപ്പിച്ച പഞ്ചാമൃതങ്ങള്‍ ഇതാണ്
1. ഇന്ത്യ 2070ല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോയാക്കും.
2. ഇന്ത്യ ജൈവാവശിഷ്ടങ്ങളില്‍ നിന്നല്ലാത്ത ഊര്ജ്ജോല്പാദനം 2030ല്‍ 500 ജിഗാവാട്ടാക്കും
3. 2030ല്‍ ഇന്ത്യ കാര്‍ബര്‍ സാന്ദ്രത 45 ശതമാനത്തിലേക്ക് കൊണ്ടുവരും.
4. 2030ല്‍ ഇന്ത്യയുടെ 50 ശതമാനം ഊര്‍ജ്ജാവശ്യങ്ങളും പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നാകും.
5. 2030ല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇന്ത്യ ഒരു ബില്ല്യണ്‍ ടണ്ണോളം കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: