തിരുവനന്തപുരം: ട്രെയിന്‍ യാത്രയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍ത്തിവെച്ച ജനറല്‍ കമ്പാര്‍ട്ട്മെന്റ് (അണ്റിസര്വ്ഡ്) യാത്രാ സൗകര്യം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. സീസണ് ടിക്കറ്റ് യാത്രയ്ക്കും അനുമതിയുണ്ട്. കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകളില്‍ ആണ് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. രണ്ടു തീവണ്ടികളില്‍ നവംബര്‍ പത്തു മുതലാകും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുക. ഇതിനോടൊപ്പം ചില തീവണ്ടികളുടെ സമയക്രമത്തിലും ചില മാറ്റങ്ങള്‍ റെയില്‍വേ വരുത്തിയിട്ടുണ്ട്.
ഇന്നു മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍:
കണ്ണൂര്‍-കോയമ്പത്തൂര്‍ (06607/06608), എറണാകുളം-കണ്ണൂര്‍ (06305/06306), കണ്ണൂര്‍-ആലപ്പുഴ (06308/06307), കോട്ടയം-നിലമ്പൂര്‍ റോഡ് (06326/06325), തിരുവനന്തപുരം-എറണാകുളം (06304/06303), തിരുവനന്തപുരം-ഷൊറണ്ണൂര്‍ (06302/06301), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628/02627), രാമേശ്വരം-തിരുച്ചിറപ്പള്ളി (02627), ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട (06089/06090), തിരുവനന്തപുരം-ഗുരുവായൂര്‍ (06342/06341), നാഗര്‍കോവില്‍-കോട്ടയം (06366), പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി (06844/06843)
നവംബര്‍ പത്തു മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍:
മംഗളൂരു-കോയമ്പത്തൂര്‍ (06324/06323) , നാഗര്‍കോവില്‍-കോയമ്പത്തൂര്‍ (06321/06322). തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628/02627) തീവണ്ടിയില്‍ ജനറല്‍ ടിക്കറ്റിന് സൂപ്പര്‍ ഫാസ്റ്റ് നിരക്ക് ഈടാക്കുമെന്ന് റെയില്‍വേ അറിയിച്ചു.
പുതുതായി സമയ മാറ്റം വരുത്തിയ ട്രെയിനുകളും അവയുടെ പുതുക്കിയ സമയവും:
തിരുവനന്തപുരം-ഗുരുവായൂര്‍ (06342/06341) ഇന്റര്‍സിറ്റി രാവിലെ 09:55 നും തിരുവനന്തപുരം-എറണാകുളം (06304/06303) വഞ്ചിനാട് 10:05 നും തിരുവനന്തപുരത്ത് എത്തും. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് രാവിലെ 09:15 നും ബാനസവാടി-കൊച്ചുവേളി ഹംസഫര്‍ 09:25 നും കൊച്ചുവേളിയിലെത്തും. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി രാത്രി 08:50 ന് എറണാകുളം ജംങ്ഷനില്‍ (എറണാകുളം സൗത്ത്) എത്തിച്ചേരും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി രാവിലെ 09:12 ന് എറണാകുളം ജംങ്ഷനിലും 12:55 ന് കോഴിക്കോട്ടും എത്തിച്ചേരും. നിലമ്പൂര്‍ കോട്ടയം എക്സ്പ്രസ് രാത്രി 07:55 ന് എറണാകുളം ടൗണിലും (എറണാകുളം നോര്‍ത്ത്) 10:10 ന് കോട്ടയത്തും എത്തിച്ചേരും. തിരുനല്‍വേലി-പാലക്കാട് പാലരുവി രാവിലെ 09:15 ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: