തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് ലഖ്നൗ സൈബര്‍ പൊലീസാണ് കേസെടുത്തത്.
പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി ലഖ്നൗവില്‍ നിന്നുള്ള രണ്ട് പേര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമമെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഒക്ടോബര്‍ 25 നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 505(2) വകുപ്പടക്കം ചുമത്തിയാണ് കേസ്. കേസില്‍ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലായതിനാല്‍ യു.പി പൊലീസിന് നേരിട്ട് കേസെടുക്കാന്‍ സാധിക്കാത്തതിനാലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയെന്നു ലഖ്നൗ സൈബര്‍ പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: