ബീജിങ്: ഉയ്ഗുര് മുസ്ലിങ്ങളെ വേട്ടയാടി വീണ്ടും ചൈന. വിദ്യാര്‍ത്ഥികളടക്കമുള്ളവരെ കാരണം പറയാതെ തടവിലാക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലില്‍ കാണാതായ ഗവേഷക വിദ്യാര്‍ത്ഥി അബ്ദുള്‍ ഖാദിര്ജാന് ചൈനീസ് കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം മാത്രമാണ് പുറംലോകമറിഞ്ഞത്.
2015ല്‍ ചൈനയില്‍ നടന്ന നാഷണല്‍ കോളജ് സ്റ്റുഡന്റ് ഇംഗ്ലീഷ് മത്സരത്തില്‍ വിജയിക്കുകയും 2018ല്‍ പവര്‍ഫുള്‍ ന്യൂ ജനറേഷന്റെ മാതൃകാ വ്യക്തി ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പേരാണ് അബ്ദുള്‍ ഖാദിര്ജാന് റോസിയെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഗ്വാങ്ഷൂവിലെ സര്‍വകലാശാലയില്‍ പഠിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
ബീജിങ്ങിന്റെ ഭരണത്തിന് കീഴിലുള്ള സിന്‍ജിയാങ് സ്വയംഭരണ മേഖലയില്‍ ഉയ്ഗുറുകള് വിവേചനം നേരിടുന്നുവെന്നാണ് ആരോപണം. 2017 മുതല്‍ ചൈന 1.8 ദശലക്ഷം ഉയ്ഗുര്കളെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും തടങ്കല്‍ ക്യാമ്പുകളുടെ ശൃംഖലയില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: