കോട്ടയം: റബ്ബര്‍ ഓഫീസിന് സമീപം വര്‍ഷങ്ങളായി ഹിന്ദു ഹരിജന്‍ അരുന്ദതിയാര്‍ സമൂഹം ആരാധിച്ചു വരുന്ന ശ്രീ കാളിയമ്മന്‍ ദേവീക്ഷേത്രം പൊളിപ്പിക്കാനുള്ള പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നീക്കം വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറി. ഇന്നലെ രാവിലെ ഒമ്പതോടുകൂടിയാണ് റെയില്‍വേ ഉദ്യോഗസ്ഥരും സായുധരായ ഒരു സംഘം പോലീസും ക്ഷേത്രാങ്കണത്തിലേക്ക് കയറിയത്.
ക്ഷേത്രം പൊളിച്ചുമാറ്റാനായി ഹിറ്റാച്ചിയുമായിയാണ് പോലീസ് എത്തിയത്. ക്ഷേത്രം പൊളിച്ച് മാറ്റുമ്പോള്‍ പകരം സംവിധാനം ഒരുക്കണമെന്നാണ് ക്ഷേത്രഭരണ സമിതിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് അധകൃതര്‍ക്ക് നിരവധി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ക്ഷേത്രഭരണസമിതി കോടിയെ സമീപിക്കുകയും കോടതി റെയില്‍വേക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഈ ഉത്തരവിന്റെ മറവിലാണ് റെയില്‍വേയും ജില്ലാ ഭരണകൂടവും ക്ഷേത്രം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത്.
വിശ്വാസികള്‍ക്ക് ഹൈക്കോടതിയില്‍ അപ്പീലിന് പോകാന്‍ പോലും സമയം അനുവദിക്കാതെ അവധി ദിവസം നോക്കിയാണ് ക്ഷേത്രം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത്. ഇന്നും നാളെയും കോടതി അവധിയാണ്. ക്ഷേത്രം മാറ്റി സ്ഥാപിക്കാന്‍ ഭരണസമിതി 2007ല്‍ നല്കിയ അപേക്ഷ പരിഗണിച്ച ജില്ലാ ഭരണകൂടം താലൂക്ക് ഓഫീസര്‍ക്ക് പകരം സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്കി. 2009 ആഗസ്റ്റ് 8ന് വൈകിട്ട് 3ന് പകരം സ്ഥലം കണ്ടെത്താന്‍ എത്തുമെന്ന് കാണിച്ച് താലൂക്ക് ഓഫീസര്‍ ക്ഷേത്ര ഭരണസമിതിക്ക് നോട്ടീസ് നല്കി.
ഇതെ തുടര്‍ന്ന് സമീപത്ത് സ്ഥലം കണ്ടെത്തിയെങ്കിലും അന്നത്തെ ജില്ലാ കളക്ട്രര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ക്ഷേത്രം മാറ്റി സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കാത്തത് ജില്ലാ ഭരണകൂടത്തിന്റെ പിടിവാശിയാണ്. മുന്നണികള്‍ മാറിമാറി സംസ്ഥാനം ഭരിച്ചെങ്കിലും പട്ടിക വിഭാഗത്തലില്പ്പെട്ട അനുന്ദതിയാര് സമൂഹത്തിന്റെ അപേക്ഷ പരിഗണിക്കാന്‍ ആരും തയ്യാറായില്ല. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു വരുമ്പോഴാണ് പെട്ടെന്ന് ക്ഷേത്രം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത്. ജില്ലായുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന 1200 ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന അരുന്ദതിയാര്‍ സമൂഹത്തിന്റെ ഏക ക്ഷേത്രമാണ് ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രം.
ക്ഷേത്രം പൊളിക്കാത്തത് ടി.എന്‍.ഹരികുമാറിന്റെ ഇടപെടല്‍ മൂലം
ഇന്നലെ വന്‍പോലീസ് സന്നാഹവുമായി എത്തിയ റെയില്‍വേ സംഘം ക്ഷേത്രത്തിള് ഉണ്ടായിരുന്ന സ്ത്രീകളടങ്ങുന്ന വിശ്വാസികളെ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. സാധാരണക്കാരായ വിശ്വാസികള്‍ പോലീസിന്റെ ഭീഷണിക്ക് മുന്നില്‍ ഭയചകിതരായി. മുന്‍ നഗരസഭ അംഗം ടി.എന്‍.ഹരികുമാര്‍ എത്തിയാണ് പോലീസിന്റെ കയ്യേറ്റശ്രമം തടഞ്ഞത്. പിന്നീട് സംഭവം അറിഞ്ഞ് കൂടുതല്‍ വിശ്വാസികളും ഹൈന്ദവ സംഘടനാ നേതാക്കളും എത്തിയതോടെ പോലീസ് പിന്‍വാങ്ങി. തുടന്ന് വിശ്വാസികള്‍ നാമജപം തുടങ്ങി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്ിന്ദു മോഹന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.യു.ശാന്തകുമാര്‍, താലൂക്ക് സെക്രട്ടറി സി.കൃഷ്ണകുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍, ബിജെപി കോട്ടയം മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി.മുകേഷ്, രാധാകൃഷ്ണന് നായര്‍, ക്ഷേത്രഭരണസമിതി അംഗങ്ങളായ പി.സുബ്രഹ്മണ്യന്, കറുപ്പസ്വാമി. മന്ത്രമണി എന്നവര്‍ നേതൃത്വം നല്കി.
ക്ഷേത്രം പൊളിക്കുന്നതിന് പിന്നില്‍ തോമസ് ചാഴിക്കാടന് എംപി
റെയില്‍വേയുടെ യോഗങ്ങളില്‍ ക്ഷേത്രം പൊളിച്ച് നീക്കണമെന്ന് കര്‍ശന നിലപാടാണ് കോട്ടയത്തെ എംപി തോമസ് ചാഴിക്കാടന് സ്വീകരിക്കുന്നത്. ഏറ്റവും അവസാനം നടന്ന യോഗത്തിലും ക്ഷേത്രം പൊളിക്കാത്തതിന് റെയില്‍വേ ഉദ്യോഗസ്ഥരെ തോമസ് ചാഴിക്കാടന് എംപി ശാസിച്ചു. ക്ഷേത്രത്തോട് ഒരു വിട്ടുവീഴ്ചയും വേണ്ടന്ന നിലപാടാണ് തോമസ് ചാഴിക്കാടനുള്ളത്. ക്ഷേത്ര വിശ്വാസികളുടെ വോട്ടും വാങ്ങിയാണ് തോമസ് ചാഴിക്കാടന് ജയിച്ചതെന്ന വിട്ടുവീഴ്ചക്ക്് പോലും എംപി തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: