ന്യൂദല്‍ഹി: ഇത്രയും കാലത്തെ ലോകകപ്പ് ചരിത്രത്തിനിടയില്‍ ഒറ്റത്തവണ മാത്രം ഇന്ത്യക്കെതിരെ സംഭവിച്ച വിജയത്തെ മതവത്കരിച്ച് പാകിസ്ഥാന്. ഇത് ലോക ഇസ്ലാമിന്റെ വിജയമാണെന്ന് ട്വീറ്റ് ചെയ്താണ് പാക് ആഭ്യന്തര മന്ത്രി റാഷിദ് മാലിക് തന്റെ ‘വികാരം’ പ്രകടിപ്പിച്ചത്. പാകിസ്ഥാന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്നും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ മുസ്ലിങ്ങളും ഇത് ആഘോഷിക്കണമെന്നുമാണ് റഷീദ് മാലിക് ആഹ്വാനം ചെയ്തത്.
ഇന്ത്യയ്ക്കെതിരായ പാക് വിജയം മോദിഭക്തര്ക്കുള്ള തിരിച്ചടിയാണെന്ന് പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രംഗത്തുവന്നതിന് പിന്നാലെ രാജ്യത്തിനുള്ളിലെ ദേശവിരുദ്ധര്‍ പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്ന നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ദല്‍ഹിയിലെ സീമാപൂര്‍ മേഖലയില്‍ ഒരു കൂട്ടം ആളുകള്‍ പടക്കം പൊട്ടിച്ച് പാകിസ്ഥാന് വിജയം ആഘോഷിച്ചു. ബീഹാറിലെ ഗോപാല്‍ഗഞ്ചിലും സമാനമായ ആഘോഷം നടന്നു.
ക്രിക്കറ്റ് വിജയത്തിന് ശേഷം പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമുമായി അഭിമുഖം നടത്തിയ പാക് കമന്റേറ്ററും മുന്‍ ക്രിക്കറ്റ് താരവുമായ ബാസിദ് ഖാന്റെ പരാമര്‍ശവും വിവാദമായി. ‘അവിശ്വാസി നശിപ്പിക്കപ്പെട്ടു’ എന്നായിരുന്നു ബാസിത് ഖാന് പറഞ്ഞത്. എല്ലാം അള്ളാഹു കാരണമെന്നാണ് അതിന് ബാബര്‍ അസമിന്റെ മറുപടി. ഇന്നലെ പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യയിലെ തലക്കെട്ട് ‘ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തു’ എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: