തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 202122 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
202122 അധ്യായന വര്‍ഷത്തില്‍ 8, 9, 10, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ് പ്ലസ് വണ്‍/ബി.കോം/ബി.എസ്.സി/എം.എ/എം.കോം/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/ എം.എസ്സി/ ബി.എഡ്/ പ്രൊഫഷണല്‍ കോഴ്സുകളായ എന്‍ജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ഫാംഡി/ ബി.എസ്സി നഴ്സിംഗ് / പ്രൊഫഷണല്‍ പി.ജി കോഴ്സുകള്‍ / പോളിടെക്നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇന്‍ നഴ്സിംഗ്/ പാരാ മെഡിക്കല്‍ കോഴ്സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എന്‍ജിനിയറിങ് (ലാറ്ററല്‍ (എന്‍ട്രി) അഗ്രികള്‍ച്ചറല്‍/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുര്‍വേദം/ എല്‍.എല്‍.ബി (3 വര്‍ഷം, 5 വര്‍ഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എല്‍.ഐ.എസ്.സി/ എച്ച്.ഡി.സി ആന്റ് ബി.എം/ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്/ സി.എ. ഇന്റര്‍മീഡിയേറ്റ്, മെഡിക്കല്‍ എന്‍ജിനിയറിങ് എന്‍ട്രന്‍സ് കോച്ചിംഗ്, സിവില്‍ സര്‍വീസ് കോച്ചിംഗ് എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
മുന്‍ അധ്യായന വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ഡിസംബര്‍ 20 ന് മുമ്പ് ംംം.ഹമയീൗൃംലഹളമൃലളൗിറ.ശി എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓഫ്ലൈന് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: