ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിന് അടുത്ത വര്‍ഷം ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യമായി വരുമെന്നും കുട്ടികള്‍ക്കുള്ള വാക്സിന് ഉടന്‍ തയാറാകുമെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ. നിലവില്‍ നല്കുന്ന വാക്സിന് ഡോസുകള്‍ കൊവിഡ് മരണത്തെയും ആശുപത്രിയിലാകുന്നവരെയും എത്രത്തോളം പ്രതിരോധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകത.
ബൂസ്റ്റര്‍ ഡോസ് വേണോ എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഇതിനൊരു കൃത്യമായ സമയപരിധിയും ചൂണ്ടിക്കാട്ടാനാകില്ല. ആന്റിബോഡിയുടെ സ്ഥിരീകരണം അനുസരിച്ചു മാത്രം ബൂസ്റ്റര്‍ ഡോസിന്റെ കാര്യത്തില്‍ തീരുമാനവും എടുക്കാനാകില്ല. സാധാരണഗതിയില്‍ ഒരുവര്‍ഷം കഴിഞ്ഞ് മതിയാകും ബുസ്റ്റര്‍ ഡോസ്. ഇക്കാര്യത്തില്‍ കൂടുതല്‍ വസ്തുതകള്‍ മനസിലാക്കേണ്ടതുണ്ട്.
മറ്റ് രാജ്യങ്ങളില്‍ ബുസ്റ്റര്‍ ഡോസുകള്‍ നല്കിയതും തുടര്‍ന്നുള്ള സാഹചര്യവും കണക്കുകളും പരിശോധിക്കും. ഇപ്പോള്‍ ദുര്‍ബല വിഭാഗങ്ങളായ രോഗികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് വാക്സിന് നല്കുന്നതില് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: