കോഴിക്കോട്: കെപിസിസി പുതിയ ഭാരവാഹി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരന്. പട്ടിക തയ്യാറാക്കിയത് വേണ്ടത്ര ചര്‍ച്ച നടത്താതെയാണ്. മുന്‍ കെപിസിസി പ്രസിഡന്റുമാരുമായും വര്‍ക്കിങ് പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്താമായിരുന്നു. കൂടുതല്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ അര്‍ഹരല്ലാത്തവര്‍ പട്ടികയില്‍ വരില്ലായിരുന്നു. അര്‍ഹരായ പലരും തഴയപ്പെട്ടു. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും മുരളീധരന് പറഞ്ഞു.
പട്ടിക സംബന്ധിച്ച് സന്തോഷമാണുള്ളതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. മറ്റുള്ളവര്‍ക്കും സന്തോഷമാണെന്നാണ് കരുതുന്നത്. അംഗീകാരം കിേട്ടണ്ട ആളുകള്‍ വേറെയുമുണ്ട്. മറ്റു ഘട്ടങ്ങളില്‍ അവരെകൂടി പരിഗണിക്കും. എല്ലാം ഏറെകുറെ ഭംഗിയായി തീര്‍ന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. തിരുവനന്തപുരത്തെത്തി എല്ലാ നേതാക്കളുമായി ബന്ധപ്പെടുമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: