ന്യൂദല്‍ഹി: 2025ഓടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖല 300 മില്യണ്‍ ഡോളറായി (ഏകദേശം 22.5 ലക്ഷം കോടി രൂപ) വളരുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക വിദ്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഉപകരണങ്ങള്‍ക്കും ആശയവിനിമയത്തിനും അപ്പുറം ഓട്ടോമോട്ടീവ്, മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിലേക്കും പദ്ധതികള്‍ വിപുലീകരിക്കുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പബ്ലിക് അഫയേഴ്സ് ഫോറം ഓഫ് ഇന്ത്യ (പിഎഎഫ്ഐ) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.
2014-2015 കാലയളവില്‍ രാജ്യത്തെ ഇലക്ട്രോണിക്സ് ഉത്പാദനം ഏകദേശം 1.8 ലക്ഷം കോടി രൂപയായിരുന്നു. ഇത് അഞ്ചു വര്ത്തിനുള്ളില് 5.5 ലക്ഷം കോടി രൂപയായി വളര്‍ന്നു. ഹൈഡ്രോകാര്‍ബണുകള്‍ക്കും പെട്രോളിയത്തിനും ശേഷം ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര വസ്തുവാണ് ഇലക്ട്രോണിക്സ്. വൈവിദ്യമാര്‍ന്നതും വിശ്വസനീയവുമായ വിതരണ ശൃംഖലയ്ക്കി മുറവിളി കൂട്ടുന്ന 1.5 ട്രില്യണ്‍ ഡോളര്‍ ആഗോള മേഖലയാണ് ഇലക്ട്രോണിക്സ് വിപണി. ഇതില്‍ ഇന്ത്യയും ഒരു പ്രധാന ഭാഗമാകാന്‍ തയ്യാറെടുക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.
2024-2025 ആകുമ്പോഴേക്കും രാജ്യത്ത് ഏകദേശം 250-300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്സ് ഉത്പാദനം നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ദേശീയ ഇലക്ട്രോണിക്സ് നയം, 2025 ഓടെ 400 ബില്യണ്‍ ഡോളര്‍ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ്. ആഗോള വിപണിയില്‍ വിശ്വസനീയമായി ചരക്കുകളുടെയും സേവനങ്ങളുടെയും വളരെ പ്രധാനപ്പെട്ട ദാതാവായി ഇന്ത്യ മാറും. അത്ര വിദൂരമില്ലാത്ത ഭാവിയില്‍ സെമികണ്ടക്ടേസ് നിര്‍മ്മിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: