കോഴിക്കോട്: കോഴിക്കോട്ടെ ലഹരി മാഫിയക്കെതിരെ പോലീസ് വേട്ട ശക്തമാക്കി. പോലീസും എക്സൈസും ചേര്‍ന്നുള്ള ശക്തമായ നീക്കമാണ് നടത്തുന്നത്. ഇന്നലെ രണ്ട് സംഭവങ്ങളിലായി അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത്. ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാല് പേരും എല്‍എസ്ഡി സ്റ്റാമ്പുമായി ഒരാളുമാണ് പിടിയിലായത്.
കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണന് (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല്‍.പി.ആര് (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ് (24) എന്നിവരെയാണ് 24 ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരികൃഷ്ണന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നാല് ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലായിയിരുന്നു ഹാഷിഷ് ഓയില്‍.
പുലര്‍ച്ചക്ക് 4.15ന് കോഴിക്കോട് മിംസ് ആശുപത്രിക്കടുത്തുള്ള മലബാര്‍ ഹോട്ടലിന് പിറക് വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ വന്ന കെ.എല്‍ 11 എ.എന്‍ 8650, കെ.എല്‍ 11 ബി.യു.6231 എന്നീ നമ്പറുകളിലുള്ള സ്കൂട്ടറുകളും പിടിച്ചെടുത്തു. കോഴിക്കോട്ട് ഇവര്‍ പതിവായി ലഹരിക്കച്ചവടം നടത്തുന്നവരാണെന്ന് സംശയമുണ്ട്. ഇതിന് മുമ്പും കോഴിക്കോട്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെ പോലീസ് പിടികൂടിയിരുന്നു.
മാരക മയക്കുമരുന്നായ 18 എല്‍എസ്ഡി സ്റ്റാമ്പുമായി കോഴിക്കോട് പുതിയറ ജയില്‍ റോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് ബൈപ്പാസ് റോഡില്‍ പാച്ചക്കലില് സ്കൂട്ടറില്‍ മയക്കുമരുന്ന് കടത്തവെയാണ് ഇയാള്‍ എക്സൈസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: