കൊച്ചി: കൊവിഡ് കാലത്ത് ഏറെ പ്രചാരം നേടിയ സ്വയംതൊഴിലാണ് വഴിയോരക്കച്ചവടം. എന്നാല്‍ ഇവയില്‍ പലതും നിലവാരം കുറഞ്ഞ സാധനങ്ങളാണ് വില്‍ക്കുന്നുണ്ട്. കുറഞ്ഞ വിലയില്‍ അധികം സാധനങ്ങള്‍ കിട്ടുമ്പോള്‍ ലാഭം പലരും വാങ്ങികൂട്ടും. ഇതില്‍ തന്നെ കശുവണ്ടി, ഏലം, കുരുമുളക്, ഉണക്കമുന്തിരി എന്നിവയുടെ വ്യാജനും വില്‍പ്പനയ്ക്കെത്തുന്നുണ്ട്.
ഇവ ചെറു കവറുകളിലാക്കി അരക്കിലോയ്ക്ക് 100-200 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഇവയില്‍ പലതും ഓര്‍ജിനലിനെ വെല്ലുന്ന വ്യാജന്മാരും നിലവാരം വളരെ കുറഞ്ഞതുമാണ്. കയറ്റുമതിക്ക് അനുയോജ്യമായവ തരം തിരിച്ചശേഷം പിന്നീട് വീണ്ടും മൂന്ന് തരം തിരിക്കല്‍ കഴിഞ്ഞ ഏറ്റവും ഒടുവില്‍ വരുന്നവയാണ് വഴിയോരക്കച്ചവടക്കാര്‍ കുറഞ്ഞ വിലയില്‍ വില്‍ക്കുന്നത്.
ഇത് വാങ്ങി ഉപയോഗിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും വയറിളക്കം, ഛര്‍ദ്ദി അടക്കമുള്ളവ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കശുവണ്ടിയില്‍ ശരിയായ പാകം ആകാത്തവയും ശരിയായ രീതിയില്‍ ഉണക്ക് ലഭിക്കാത്തവയും ഇക്കൂട്ടത്തിലുണ്ട്. അണ്ടിപ്പരിപ്പിന്റെ മുകളില്‍ ഉള്ള ചുവന്ന നേരിയ തൊലി വഴിയോരങ്ങളില്‍ വില്ക്കുന്നവയില് ഉണ്ടാവില്ല. ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല.
നിറം, രുചി എല്ലാം ഒറിജിനലിനെ വെല്ലും. എന്നാല്‍ ഇവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തുക്കള്‍ മനുഷ്യ ശരീരത്തില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. ലോക് ഡൗണ്‍ കാരണം കയറ്റുമതി നടക്കാത്തതിനാലാണ് ഇങ്ങനെ വില കുറച്ചു കൊടുക്കുന്നത് എന്നാണ് വ്യാപാരികളുടെ വിശദീകരണം. എന്നാല്‍ പാക്കുകളില്‍ നിര്‍മിച്ചത് എവിടെ, എന്ന്, എന്നുവരെ ഉപയോഗിക്കാം എന്നൊന്നും ഉണ്ടാകാറില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് അഝികൃതര്‍ ഇതിനെസംബന്ധിച്ച് യാതൊരു പരിശോധനയും നടത്താത്തിനാല്‍ വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്.
ഏലത്തിലും വ്യാജന്
പച്ചനിറവും മണവുമുള്ള ഏലത്തിന്റെ വ്യാജനും വിപണിയിലുണ്ട്. കൃത്രിമ നിറം ചേര്‍ത്താണ് ഉന്നത നിലാവരമുള്ളവയാണെന്ന് പറഞ്ഞ് വില്‍പ്പന നടത്തുന്നത്. ഇവ കാന്‍സറി
നും കരള്‍, വൃക്ക രോഗങ്ങള്‍ ഇടയാക്കുന്നവയാണ്. 1000-1500 രൂപയാണ് കിലോയ്ക്ക്. ഇതരസംസ്ഥാനങ്ങളിലേയ്ക്കാണ് കയറ്റുമതി ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പും സ്പൈസ്സ് ബോര്‍ഡും ഇവയെ പിടികൂടുന്നത് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: