ബെംഗളൂരു: യുദ്ധോപകരണങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ 25-ാം സ്ഥാനമെന്ന നേട്ടം കൈവരിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 2024-25ല്‍ ഇന്ത്യ 35000 കോടിയുടെ കയറ്റുമതി ലക്ഷ്യമിടുന്നതായും രാജ് നാഥ് സിങ് പറഞ്ഞു. എയ്റോ സ്പേസ്, പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയാണ് പ്രധാനമായും നടത്തുക.
സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2020-ലെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത് വ്യക്തമാക്കിയത്.യുദ്ധോപകരണങ്ങളുടെ കാര്യപ്രാപ്തി, നിലവാരത്തിലുള്ള വര്‍ദ്ധനവ് എന്നിവയാണ് കയറ്റുമതിയിലൂടെ ലക്ഷ്യമിടുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രതിരോധ പൊതുമേഖല സ്ഥാപനത്തിന്റെ (ഡിപിഎസ് യു) പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബെംഗളൂരുവില്‍ എത്തിയതാണ് രാജ്നാഥ് സിങ്.
വസ്തുക്കളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ആഗോള പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കാന്‍ 2024-25 ഓടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 35,000 കോടി രൂപയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാമത്തെ മികച്ച ഇറക്കുമതി രാജ്യം ഇന്ത്യയാണ്. ആകെ ഇറക്കുമതി ചെയ്യുന്നതില്‍ 9.5 ശതമാനം ഇന്ത്യയിലേക്കാണ്. അതേ സമയം ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 2011-2015 കാലത്ത് 33 ശതമാനം കുറവുണ്ടായി. റഷ്യയാണ് ഇന്ത്യയ്ക്ക് ഏറ്റവും കുടുതലായി ആയുധങ്ങള്‍ നല്കുന്ന രാജ്യം. ഫ്രാന്‍സ് രണ്ടാമതും ഇസ്രയേല്‍ മൂന്നാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: