തിരുവനന്തപുരം: സിപിഎം നേതാക്കള്‍ മകളുടെ കുഞ്ഞിനെ തട്ടിയെടുത്ത കേസില്‍ ശിശുക്ഷേമ സമിതിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വനിതാകമ്മീഷനും ശിശുക്ഷേമ സമിതിയും ആരുടെ താത്പര്യമാണോ സംരക്ഷിക്കേണ്ടത് അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ശിശുക്ഷേമ സമിതി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ഉദ്ദാഹരണമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
വനിതാകമ്മീഷനും ശിശുക്ഷേമ സമിതിയും ആരുടെ താത്പര്യമാണോ സംരക്ഷിക്കേണ്ടത് അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. സാംസ്ക്കാരിക നായകന്മാരും വനിതാപ്രവര്‍ത്തകരും ഈ കാര്യത്തില്‍ ഇടപെടാത്തത് ദുരൂഹമാണ്. അങ്ങേയറ്റം നിയമവിരുദ്ധവും ധാര്‍മ്മികവിരുദ്ധവുമായ കാര്യം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്നിട്ടും സിപിഎമ്മും സര്‍ക്കാരും മൗനത്തിലാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സംഭവത്തില്‍ പ്രത്യക്ഷ സമരത്തിലേയ്ക്ക് കുഞ്ഞിന്റെ മാതാവ് അനുപമ കടക്കുകയാണ്. ശനിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. കുഞ്ഞിനെ തിരികെ കിട്ടുംവരെ സമരം ചെയ്യുമെന്നും ചാനല്‍ചര്‍ച്ചയ്ക്കിടെ അനുപമ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: