മുംബൈ: ഇത്തവത്തെ ടി 20 ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് മുന്‍ പാകിസ്ഥാന് ക്യാപ്റ്റന്‍ ഇന്‍സമാം-ഉള്- ഹഖ്. യുഎഇയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താന് കിരീടം സാധ്യത ഇന്ത്യക്കാണ്. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം ഏറ്റവും അപകടകാരികളാണെന്ന്് ഇന്‍സമാം- ഉള്-ഹഖ് പറഞ്ഞു.
ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച പാകിസ്ഥാനെ നേരിടും. ആദ്യ രണ്ട് സന്നാഹ മത്സരങ്ങളിലും വിജയിച്ച ഇന്ത്യ മികച്ച ഫോമിലാണ്.
ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന്് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്തും പറഞ്ഞു. കളി ജയിപ്പിക്കാന്‍ കഴിയുന്ന ഒട്ടേറെ താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന്്് സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ദുബായില്‍ ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തിനുശേഷം സംസാരിക്കുകയായിരുന്നു സ്മിത്ത്. സന്നാഹ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിനാണ്് സ്മിത്ത്് ഉള്‍പ്പെട്ട ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: