കൊല്ലം: കൊവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ ഒരുങ്ങുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസും ശുചീകരണ പ്രവര്‍ത്തനങ്ങളുമടക്കം വിലയിരുത്തി. ഉദ്യോഗസ്ഥര്‍ വിവിധ സ്കൂളുകളില്‍ പരിശോധന നടത്തി. ഉച്ചഭക്ഷണം നല്കുന്ന സ്കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിലയിരുത്തി.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂള്‍ അധികൃതര്‍ അടിയന്തരമായി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന് പോള്‍ പറഞ്ഞു. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെ മാത്രമേ അനുവദിക്കു.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ക്ലാസ് മുറികളില്‍ കയറുന്നതിനു മുന്‍പ് സാനിറ്റേഷന്‍, തെര്‍മല്‍ സ്കാനിങ് എന്നിവ നടത്തും. മാസ്ക് ഉള്‍പ്പടെ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അധ്യാപക-അനധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മറ്റു സൗകര്യങ്ങളും ഒരുക്കി. ‘കരുതലോടെ വരാം സ്കൂളിലേക്ക്’ എന്ന തലക്കെട്ടോടെയുള്ള കൊവിഡ് ബോധവല്‍ക്കരണ വിവരങ്ങളും സ്കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മഹാദേവ സമിതി സ്കൂള്‍ പരിസരം ശുചീകരിച്ചു
കുണ്ടറ കാക്കോലില്‍ മഹാദേവ സേവാസമിതി കാഞ്ഞിരകോട് സെന്റ് മാര്‍ഗരറ്റ് സ്കൂളും പരിസരവും ശുചീകരിച്ചു. രണ്ടു ദിവസമായി സ്കൂള്‍ പരിസരത്തുണ്ടായിരുന്ന മുഴുവന്‍ കാടും വെട്ടി വൃത്തിയാക്കി വൃക്ഷതൈകള്‍ നട്ടു. ശാഖാ സേവാപ്രമുഖ് അനീഷ്, സ്കൂള്‍ പ്രഥമാധ്യാപിക ടി. സുമം എന്നിവര്‍ നേതൃത്വം നല്കി.
കരുനാഗപ്പള്ളി: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന് മുന്നോടി ആയി കരുനാഗപ്പള്ളി മാരാരിത്തോട്ടം എസ്എന്വിഎല്പിഎസില് യുവമോര്‍ച്ച കല്ലേലിഭാഗം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തില്‍ ശുചീകരിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്. ശംഭു, വൈസ് പ്രസിഡന്റ് സൂരത്ത്, ഏരിയ പ്രസിഡന്റ് രഞ്ചിത്ത്, ജനറല്‍ സെക്രട്ടറി സുഭാഷ് തുടങ്ങയവര്‍ നേത്യത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: