ന്യൂദല്‍ഹി : നൂറ് കോടി ഡോസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ലോകാരാഗ്യ സംഘടന. വാക്സിന് വിതരണത്തില്‍ ഇന്ത്യ നടത്തിയത് നിര്‍ണ്ണായക ചുവടുവെയ്പ്പാണ്. ഈ നേട്ടം കൈവരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ശാസ്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവരെ അഭിനന്ദിക്കുന്നതായും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ അറിയിച്ചു.
ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും കഠിനപ്രയത്നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ്ങും പരതികരിച്ചു.
100 കോടി ഡോസ് വാക്സിന് വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്സിന് നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന് യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നതായി നൂറ് കോടി വാക്സിന് നേട്ടം കൈവരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇത് കൂടാതെ ദല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെത്തിലെത്തി ആരോഗ്യപ്രവര്‍ത്തകരെ കണ്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന വാക്സിന് യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും ലോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്ന് ഷാ ട്വീറ്റ് ചെയ്തു.
രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴാണ് 100 കോടി ഡോസ് വാക്സിന് വിതരണം എന്ന നിര്‍ണായക നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ചൈനയ്ക്ക് ശേഷം നൂറ് കോടി ഡോസ് വാക്സിനേഷന് നേട്ടം സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വാക്സിനേഷന് നൂറുകോടി കടക്കുന്ന അവസരത്തില്‍ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. 1400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാകയാണ് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഉയര്‍ത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായകന് കൈലാഷ് ഖേര്‍ തയാറാക്കിയ ഒരു ഗാനവും വീഡിയോയും ചടങ്ങില്‍ പുറത്തിറക്കും. ചെങ്കോട്ടയില്‍ ദേശീയ പതാകയും ഉയര്‍ത്തും.
കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷന് ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്്സിനേഷന്‍ നല്‍കിയിരുന്നത്. മാര്‍ച്ച് 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കും രാജ്യത്തെമ്പാടും വാക്സിന് ലഭ്യമാക്കി. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്സിന് നല്കാന് അനുമതി നല്‍കിയത്. 18 വയസിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്കി. രാജ്യത്ത് ഇതുവരെ 100 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. സെക്കന്റില്‍ 700 ഡോസ് വാക്സിന് ഡോസുകളാണ് രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്നതെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: