ഭാരതത്തിന്റെ പ്രപഞ്ചസങ്കല്പം പഞ്ചഭൂതാത്മകമാകുന്നു. മൂലപ്രകൃതിയില്‍ ആകാശം എന്ന പശ്ചാത്തലത്തില്‍ വായു, ജലം, ഭൂമി എന്നീ ത്രിവിധ വാതക-ദ്രാവക-ഖരാവസ്ഥകളായി മനക്കണ്ണുവഴി ആത്മാവ് കാണുന്നു. മാറ്റങ്ങളുടെ മധ്യവര്‍ത്തി ആയ അഗ്നിയെ ഈശ്വരതേജസ്സ് എന്നുകരുതുന്നു.
വിനയവും സമര്‍പ്പണവുമാണ് ഭാരതീയ വീക്ഷണങ്ങളുടെ മുഖമുദ്ര. തന്റെ ഭൗതികശരീരം മൂലപ്രകൃതിയിലും, വ്യക്തിത്വം പരമാത്മാവിലും അടങ്ങിയതാണെന്ന ആചാര്യോപദേശം ഒരു ഭാരതീയന്റെ ശ്രദ്ധയില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കേണ്ടതാണ്.
പഞ്ചഭൂതനിര്‍മ്മിതമായ തന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ടറിയുന്നത് തന്റെ സ്വകാര്യ പരിസ്ഥിതിയെ മാത്രം. പ്രസ്തുത ഇന്ദ്രിയപ്രത്യക്ഷലോകത്തേയും, ആത്മാവ് കണ്ടറിയുന്ന മനപ്രത്യക്ഷലോകത്തേയും പൂര്‍ണ്ണമായും വേര്തിരിച്ചുകാണുകതന്നെ വേണം (പാശ്ചാത്യരുടെ മാറ്റര്‍ – മൈന്‍ഡ് അതിര്‍ത്തി ഇവയ്ക്കിടയില്‍ കിടക്കുന്നു).
അദൈ്വതിക്ക് ഇന്ദ്രിയപ്രത്യക്ഷ-മനപ്രത്യക്ഷ ലോകങ്ങള്‍ ‘ഏക’ത്തിന്റെ (ബ്രഹ്മത്തിന്റെ) തീര്‍ത്തും വ്യത്യസ്തങ്ങളായ വിവര്ത്തതലങ്ങളാകുന്നു. അവ ഒരുപോലെ എന്നു തോന്നിച്ചേക്കും. എന്നാല്‍ ശാസ്ത്രചിന്തയില്‍ അവയെ തീര്‍ത്തും വേര്‍തിരിച്ചു നിര്‍ത്തുകതന്നെ വേണം.
കൂട്ടിക്കലര്‍ത്തിയാല്‍ ചിന്ത കലുഷിതമാകും, ദുഃഖകാരണമാകും. ഭ്രമമുണ്ടാക്കുന്നത് മായയോ മായാതലങ്ങളോ അല്ല, തലങ്ങളെ കൂട്ടിക്കലര്‍ത്തുന്ന അവിവേകം ഒന്നുകൊണ്ടു മാത്രമാകുന്നു. ഓരോ വ്യക്തിക്കും ശാസ്ത്രപഠനം കൊണ്ടും, സാധന (നിഷ്ഠയോടുകൂടിയ ജീവിതചര്യ) കൊണ്ടും അവിവേകത്തെ മാറ്റിയെടുക്കാനാകും.
ഭാരതീയദര്ശനങ്ങളുടേയും ആചാര്യന്മാരുടേയും ഉപദേശങ്ങളുടെ സാരസര്‍വ്വസ്വം മേല്പറഞ്ഞ സമര്‍പ്പണവും വിവേകവുമാകുന്നു. എവിടെയാണ് ഊന്നല്‍ കൊടുക്കേണ്ടതെന്നതിലെ മതഭേദങ്ങളുള്ളു. വിവേകം ഉദിച്ച് വീക്ഷണം സംശയരഹിതമായി ഉറയ്ക്കുന്നതോടെ മനുഷ്യന് പരമപദത്തിലേക്കുയര്ന്ന് ലോകസംഗ്രഹമാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
പാശ്ചാത്യപ്രപഞ്ചം
പാശ്ചാത്യ ശാസ്ത്രജ്ഞന് ഒരേ ഒരു ലോകമേ ഉള്ളു. അത് ഇന്ദ്രിയങ്ങള്‍ കൊണ്ട് നിരീക്ഷിക്കുകയും ഉപകരണങ്ങള്‍ കൊണ്ട് അളക്കുകയും ചെയ്ത്, മസ്തിഷ്കദ്രവ്യം കൊണ്ട് (ദ്രവ്യനിര്മ്മിത കമ്പ്യൂട്ടറുകളുടെ സഹായത്തോടെയോ അല്ലാതേയോ) അനുകരണം (ശൊൗഹമശേീി) വഴി ഉണ്ടാക്കിയെടുക്കുന്നതാകുന്നു. അളവുകളും ദ്രവ്യങ്ങളും ഒരേ ലോകത്തുതന്നെ. എല്ലാം നടത്തുന്നത് ബലപ്രമാണമായി ഊര്‍ജ്ജം. ഇവ്വിധമാണ് പാശ്ചാത്യന്റെ ‘പ്രപഞ്ചം’. അവിടെ താന്‍ രാജാവായി വാഴുന്നു.
നിയന്ത്രണം തന്റെ കൈകളില്‍ കൊണ്ടുവരാമെന്ന് തെറ്റിദ്ധരിക്കുന്നു. തന്റെ പരിസ്ഥിതിയെ പ്രകൃതി എന്ന് തെറ്റിദ്ധരിക്കുന്നു. പ്രകൃതിയെ തനിക്ക് നിയന്ത്രിക്കാമെന്ന് അഹങ്കരിക്കുന്നു. അതിലെ യുക്തിരാഹിത്യം കാണുന്നില്ല. പഠിച്ചറിഞ്ഞുകഴിഞ്ഞിട്ടും (തന്റെതന്നെ ‘ശാസ്ത്രീയ’ വീക്ഷണത്തില്‍) മസ്തിഷ്കപ്രവര്‍ത്തനം പ്രകൃതിയിലാണെന്നും, മറിച്ചല്ലെന്നും ബോധിക്കുന്നുമില്ല.
ആത്മാവിനോ, അന്തഃകരണത്തിനോ, അന്തര്ദൃഷ്ടിക്കോ, ഈശ്വരനോ, ഈശ്വരാനുഗ്രഹത്തിനോ ഇന്നത്തെ പാശ്ചാത്യശാസ്ത്രത്തില്‍ ഒരു സ്ഥാനവുമില്ല. എല്ലാം അഹങ്കാരം കൊണ്ടുമാത്രം. പ്രകൃതിയെ മറന്ന് പാശ്ചാത്യര്‍ ദൈവനാമം ഉച്ചരിക്കുന്നത് വൃഥാവിലാവുന്നു.
വിവരങ്ങള്‍ ഉപയോഗിച്ച് ഭൗതികസുഖസൗകര്യങ്ങള്‍ ഒരുക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് പാശ്ചാത്യസംസ്കാരത്തിന്റെ ഏകലക്ഷ്യം. അവരുടെ സൈദ്ധാന്തിക സങ്കല്പങ്ങള് സങ്കല്പങ്ങളേയല്ല. പ്രപഞ്ചനിയമങ്ങള്‍ നിയമങ്ങളുമല്ല. അപ്പപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളെ പൂര്‍വ്വാര്‍ജ്ജിത വിവരങ്ങളുമായി ബന്ധിപ്പിക്കാനുള്ള എളുപ്പവഴികള്‍ മാത്രമാകുന്നു. അവ അന്വേഷകനെ ഒരന്തിമസിദ്ധാന്തത്തിലെത്തിക്കുകയുമില്ല.
ഈശ്വരാനുഗ്രഹം വേണമെന്നു പറയുന്നത് ഒരു വിണ്വാക്കല്ല. ഈശ്വരന് സാക്ഷ്യപ്പെടുത്തിയാലെ പ്രാതിഭാസികസത്യം പൊതു പാരമാര്‍ത്ഥിക സത്യമാവുകയുള്ളു. ശാസ്ത്രജ്ഞര്‍ അന്വേഷണാരംഭത്തില്‍ തന്നെ അവിടെ എത്തി എന്നു വ്യാമോഹിക്കുന്നു, അഹങ്കരിക്കുന്നു.
അത്യന്തം ശിഥിലങ്ങളായി ചിന്നിച്ചിതറിക്കിടക്കുന്ന ശാസ്ത്രജ്ഞന്റെ ഗവേഷണപഠനങ്ങളെ കൂട്ടിവെച്ച് ‘ഗണിതം’കൊണ്ട് പുണ്യാഹം തളിച്ചാല്‍ അതു ‘ശാസ്ത്ര’മാകുകയില്ല. ‘പ്രപഞ്ചശാസ്ത്രം’ (രീാെീഹീഴ്യ) എന്ന ഓമനപ്പേരു കൊടുത്ത് പ്രപഞ്ചസത്യത്തെ താന്‍ അനാവരണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞുനടക്കുന്നത് പാശ്ചാത്യന്റെ അതിരുകളില്ലാത്ത അഹങ്കാരവും അജ്ഞതയും കൊണ്ടുമാത്രമാകുന്നു. വിവിധ മേഖലകളെ ചേര്‍ത്തുപിടിക്കാനുള്ള ആന്തരികതത്വം പാശ്ചാത്യദര്ശനങ്ങള്ക്ക് ഇന്നും അന്യമാണെന്നു പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: