തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം. ഇന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കേരളാ തീരത്ത് നിലവില്‍ കാര്യമായ മഴമേഘങ്ങള്‍ ഇല്ലായെന്നതിനാലാണ് ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചത്. എന്നാല്‍ മലയോര മേഖലകളില്‍ വൈകിട്ടും രാത്രിയിലും മഴ മുന്നറിയിപ്പുണ്ട്.
നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നദികളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും പിന്‍വലിച്ചിട്ടുണ്ട്. കേരളത്തില്‍ 26 മുതൽ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ചെവ്വാഴ്ചയോടെ കാലവര്‍ഷം അവസാനിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. നദികളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. നേരത്തെ കാസർകോട്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളിൽ ആയിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: