ബെംഗളൂരു: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത 27 പേരില്‍ മലയാളികളും. തൃശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍ എന്നിവരും ബംഗളൂരുവില്‍ താമസമാക്കിയ മലയാളിയായ സജീവും ഉള്‍പ്പെടുന്ന സംഘമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 78 ലക്ഷം രൂപയും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
ഈ വര്‍ഷത്തെ ഐപിഎല്‍ ഫൈനലില്‍, ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടന്ന മത്സരവുമായി ബന്ധപ്പെട്ടാണ് വാതു വെപ്പു നടന്നത്. ഓണ്‍ലൈനായാണ് വാതുവെപ്പ് നടന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നിരവധി മലയാളികള്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നാണ് വിവരം. വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മലയാളികളെ കൂടാതെ ചെന്നൈ, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവര്‍ നടത്തിയത്. രണ്ടാഴ്ച മുന്‍പ് ഇതേ സാഹചര്യത്തില്‍ ദല്‍ഹിയില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഈ രണ്ടു കേസുകള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: