കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവമോര്‍ച്ച നേതാവ് വെടിയേറ്റ് മരിച്ചു. നോര്‍ത്ത് ദിനജ്പൂര്‍ ജില്ലയിലെ ഇറ്റാഹര് സ്വദേശിയായ മിഥുന് ഘോഷാണ് സ്വന്തം വീടിന് പുറത്ത് വച്ച് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച് തൃണമൂല്‍ രംഗത്തെത്തി.
ഞായറാഴ്ച രാവിലെ 11മണിക്ക് രാജ് ഗ്രാമത്തിലെ വീടിന് മുമ്പില്‍ നില്ക്കവേ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്ത് കടന്ന് കളയുകയായിരുന്നു. ഉടനെ റായ്ഗഞ്ചിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഘോഷിന്റെ കൊലപാതകികളെ തൃണമൂല്‍ നേതാക്കളാണ് സംരക്ഷിക്കുന്നതെന്ന് ബി.ജെ.പി ജില്ല നേതാക്കള്‍ ആരോപിച്ചു. ഘോഷിന് നേരെ മുമ്പും വധഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ്വസുദേവ്സര്ക്കാര് കുറ്റപ്പെടുത്തി.
എന്നാല്‍ പാര്‍ട്ടിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ എംഎല്‍എ മുഷ്റഫ് ഹുസൈന് പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തില്‍ തൃണമൂല്‍ വിശ്വസിക്കുന്നില്ലെന്നും സമൂഹത്തില്‍ സമാധാനം കൊണ്ടുവരാനാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തതെന്നും ഹുസൈന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: