തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ ആത്മകഥ ‘ജീവിതാമൃതം’ ഒക്ടോബര്‍ 17 വൈകിട്ട് 4 മണിക്ക് പ്രകാശനം ചെയ്യും. ഹോട്ടല്‍ ഹൊറൈസണില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന് പിള്ള പ്രകാശന കര്‍മ്മം നിര്‍വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ പുസ്തകം ഏറ്റുവാങ്ങും.മുന്‍ അബാസിഡര്‍ ടി. പി. ശ്രീനിവാസന് പുസ്തക പരിചയം നടത്തും.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ,ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍, ഹാജി ചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: