തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയായ ധീര ജവാന് വൈശാഖിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ വച്ച് കണ്ടു പരിചയപ്പെട്ട വൈശാഖിനെ മോഹന്‍ലാല്‍ അനുസ്മരിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കാശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരന് വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി . മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു, ചേര്‍ത്തുനിന്ന് ചിത്രമെടുത്ത ഓര്‍മ്മകള്‍ ഇപ്പോളും എന്റെ മനസ്സില്‍ മായാതെ നില്ക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: