കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതിയ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സെവേറിയോസിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. പരുമല പള്ളി കോമ്പൗണ്ടില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് മെത്രാപ്പൊലീത്തയെ മാത്രമാണ് അസോസിയേഷന് നാമനിര്‍ദ്ദേശം ചെയ്തത്. മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും നേരിട്ടും നാലായിരത്തോളം പ്രതിനിധികള്‍ ഓണ്‍ലൈനായും പങ്കെടുത്തു.ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുത്ത തീരുമാനം സുന്നഹദോസ് അംഗീകരിച്ചു. സ്ഥാനോഹരണ ചടങ്ങ് നാളെ രാവിലെ 6.30 ന് പരുമലയില്‍ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: