ന്യൂദല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിനേഷനുകളുടെ ആകെ എണ്ണം 96.82 കോടി പിന്നിട്ടു.രോഗമുക്തി നിരക്ക് നിലവില്‍ 98.07% ആണ്. 2020നു മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,987 പേര്‍ക്കാണ്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (2,06,586) ആകെ രോഗബാധിതരുടെ 0.61% മാത്രം.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.44%) തുടര്‍ച്ചയായ 111-ാം ദിവസവും 3 ശതമാനത്തില്‍ താഴെ മാത്രം.
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്കിയ 35,66,347 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 96.82 കോടി (96,82,20,997) പിന്നിട്ടു. 94,82,108 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,75,639
രണ്ടാം ഡോസ് 90,58,495
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,60,413
രണ്ടാം ഡോസ് 1,54,56,207
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 39,01,04,011
രണ്ടാം ഡോസ് 10,70,45,167
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 16,69,84,547
രണ്ടാം ഡോസ് 8,49,05,479
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 10,53,36,375
രണ്ടാം ഡോസ് 6,05,94,664
ആകെ 96,82,20,997
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,808 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,33,62,709 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.07% ആണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
തുടര്‍ച്ചയായ 109-ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,987 പേര്‍ക്കാണ്.
നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 2,06,586 പേരാണ്. കഴിഞ്ഞ 215 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.61 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,01,083 പരിശോധനകള്‍ നടത്തി. ആകെ 58.76 കോടിയിലേറെ (58,76,64,525) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.44 ശതമാനമാണ്. കഴിഞ്ഞ 111 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.46 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 43 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 128-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: