തിരുവനന്തപുരം: സംസ്ഥാനത്ത് 40 ശതമാനം കുട്ടികളും കൊവിഡ് ബാധിതരായെന്ന് ആരോഗ്യ വകുപ്പിന്റെ സിറോ സര്‍വേ ഫലം. കൊവിഡ് പ്രതിരോധത്തില്‍ നമ്പര്‍ വണ്‍ എന്ന സര്‍ക്കാരിന്റെ മുഖം മൂടിയാണ് ഇതോടെ അഴിഞ്ഞുവീണത്.
സംസ്ഥാനത്തെ 40.2 ശതമാനം വിദ്യാര്‍ഥികളും കൊവിഡ് ബാധിതരായെന്നാണ് ആരോഗ്യ വകുപ്പിന്റെ സിറോ സര്‍വേ ഫലത്തില്‍ പറയുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സംസ്ഥാനത്ത് വാക്സിന് നല്കി തുടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ കൊവിഡ് വന്നുപോയതിലൂടെ കുട്ടികള്‍ പ്രതിരോധം ആര്‍ജിച്ചെന്നും സര്‍വേ ഫലം പറയുന്നു.
അതേസമയം, 60 ശതമാനം കുട്ടികളും കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നേടിയിട്ടില്ലെന്നതും ആശങ്കയുളവാക്കുന്നു. ധൃതിപിടിച്ച് സ്കൂളുകള്‍ തുറക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനെ വരുംദിവസങ്ങളില്‍ പ്രതിരോധത്തിലാക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.
കൊവിഡ് വന്നു പോയതിലൂടെയും വാക്സിനിലൂടെയും സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേര് കൊവിഡ് പ്രതിരോധം കൈവരിച്ചു. ആദ്യ ഡോസ് വാക്സിനേഷന് 95 ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ സര്‍വേ ഫലം ആശ്വാസകരമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. 18 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ചിനും
17 വയസിനും ഇടയിലുള്ളവര്‍, വനവാസികള്‍, തീരദേശവാസികള്‍, നഗരത്തിലെ ചേരികളിലുള്ളവര്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി 13,339 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 40.2 ശതമാനം കുട്ടികളിലും 65.4 ശതമാനം ഗര്‍ഭിണികളിലും രോഗപ്രതിരോധമുണ്ടെന്ന് കണ്ടെത്തി. ആദിവാസികളില്‍ 78.2 ശതമാനവും നഗരത്തിലെ ചേരികളിലുള്ളവരില്‍ 85.3 ശതമാനമാണ് ആന്റിബോഡി സാന്നിധ്യം. അതേസമയം ഏറ്റവും കൂടുതല്‍ പ്രതിരോധം നേടിയത് 87.7 ശതമാനം റിപ്പോര്‍ട്ട് ചെയ്ത തീരമേഖലയിലാണ്. ഇവിടങ്ങളില്‍ ക്ലസ്റ്ററുകളും രൂപപ്പെട്ടതാണ് കൂടുതല്‍ പ്രതിരോധം കൈവരിക്കാനായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: