ന്യൂദല്‍ഹി: ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി നല്കിയ കേന്ദ്ര വ്യോമയാനമന്ത്രാലയം ഉത്തരവായി. ഒക്ടോബർ 18 മുതൽ 100 ശതമാനം യാത്രക്കാര്‍ക്കും പറക്കാം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേതാണ് തീരുമാനം. 2020ല്‍ കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി നിലനില്‍ക്കുന്ന നിയന്ത്രണങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്.
2020 ഡിസംബറില്‍ 80 ശതമാനം യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം കോവിഡ് തരംഗം വ്യാപകമായതോടെ ഇത് 50 ശതമാനം യാത്രക്കാര്‍ എന്ന നിലയിലേക്ക് ചുരുക്കി. എന്നാല്‍ 2021 ജൂലായ് 21ന് 65 ശതമാനം യാത്രക്കാര്‍ക്ക് അനുമതി നല്‍കിയിരുന്നു. ആഗസ്ത് 12ന് ഇത് 72.5 ശതമാനത്തിലേക്ക് സപ്തംബറില്‍ ഇത് 85 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ഇനി ഒക്ടോബര്‍ 18 മുതല്‍ വിമാനത്തിൽ 100 ശതമാനം യാത്രക്കാരെയും പ്രവേശിപ്പിക്കാനാണ് അനുമതി. അതേസമയം, എയർലൈനുകൾ കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് വേണം സർവീസുകൾ നടത്താനെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് സാഹചര്യങ്ങളും, ഉത്സവ സീസണും പരിഗണിച്ചാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.
കൊവിഡ് വ്യാപനത്തിന് പിന്നാലെ മെയ് മുതൽ രണ്ട് മാസത്തേക്ക് കേന്ദ്രം ആഭ്യന്തരമ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് ആഭ്യന്തര സർവീസുകൾക്ക് അനുമതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളു.
വിമാനത്തിൽ പ്രവേശിപ്പിക്കുന്ന യാത്രക്കാരുടെ പരിധി ഉയർത്തണമെന്ന വിമാന കമ്പനികളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: