കൊച്ചി: സ്വകാര്യ കമ്പനികളായ മീരാന്‍സ് സ്പോര്‍ട്സ് എല്‍എല്‍പി, സ്കോര്‍ലൈന്‍ സ്പോര്‍ട്സ് എന്നിവയുമായി ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചതായി കേരള ഫുട്ബോള്‍ അസോസിയേഷന് (കെഎഫ്എ) അറിയിച്ചു. അസോസിയേഷന്റെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഒരു കണ്‍സോര്‍ഷ്യം കൂടിയായിരിക്കും പങ്കാളിത്തം.
നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ച കരാറിലാണ് അസോസിയേഷന് ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, ഫുട്ബോളിന്റെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള കരാറാണിതെന്നും കെഎഫ്എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരാര്‍ പ്രകാരം അസോസിയേഷന്റെ വാണിജ്യ അവകാശങ്ങള്‍ 12 വര്‍ഷത്തേക്ക് കണ്‍സോര്‍ഷ്യത്തിനാണ്. വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാല്‍ കരാര്‍ റദ്ദു ചെയ്യാമെന്ന വ്യവസ്ഥയുണ്ട്.
കെഎഫ്എ കേരളാ പ്രീമിയര്‍ ലീഗ് നടത്തുമ്പോള്‍, സ്വകാര്യ കണ്‍സോര്‍ഷ്യം പുതിയ ലീഗ് സംഘടിപ്പിക്കും. പരസ്യ, മത്സര സംപ്രേക്ഷണ വരുമാനം കമ്പനിക്കാണ്. ലാഭത്തിന്റെ 15 ശതമാനം കെഎഫ്എക്ക് നല്‍കും. മത്സരങ്ങളുടെ നിയന്ത്രണവും ടിക്കറ്റ് വരുമാനവും കെഎഫ്എക്കാണ്. പുതിയ ടീമുകളായിരിക്കും ഈ ലീഗില്‍ മത്സരിക്കുക. പുതിയ ലീഗിലെയും കേരള പ്രീമിയര്‍ ലീഗിലെയും വിജയികളെ അണിനിരത്തി മറ്റൊരു ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിക്കും. ജയിക്കുന്നവര്‍ക്ക് ഐ ലീഗില്‍ മത്സരിക്കാം. 2023 ഡിസംബറില്‍ പുതിയ ലീഗിന് തുടക്കമിടാനാണ് ആലോചയെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വൈസ് പ്രസിഡന്റ് കെഎംഐ മേത്തര്‍, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, കെഎഫ്എ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, മീരാന്‍സ് സ്പോര്‍ട്സ് എല്‍എല്‍പിയുടെയും മീരാന്‍ ഗ്രൂപ്പിന്റെയും ഡയറക്ടര്‍ ഫിറോസ് മീരാാന്, സ്കോര്‍ലൈന്‍ സ്പോര്‍ട്സ് സിഇഒ സുധീര്‍ മേനോന് എന്നിവര്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: