തിരുവനന്തപുരം: ലക്ഷദ്വീപ് എംപിയും കുടുംബവും തൊഴിലാളികളെ പറ്റിച്ച് നേടിയ കോടികള്‍ തിരിച്ചു നല്‍കുക, മാസ് കുംഭ കോണം കേന്ദ്ര ഏജന്‍സി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലക്ഷദ്വീപില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. എല്ലാ ദ്വീപുകളിലും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികള്‍ അടക്കം നൂറുകണക്കിന് പേര് നില്‍പ്പ് സമരത്തില്‍ അണിചേര്‍ന്നു.
ദ്വീപിലുള്ള ബിജെപി അംഗങ്ങള്‍ രാജിവെച്ച് പോയി എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സമരത്തിലെ ജനപങ്കാളിത്തം. പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചപ്പോള്‍ സേവ് ലക്ഷദ്വീപ് രൂപീകരിച്ച് സമരത്തിന് നേതൃത്വം കൊടുത്ത എംപിയുടെ അഴിമതി മറച്ചുവെയ്ക്കാനുള്ള എന്‍സിപിയുടെ ഗൂഢോദ്ദേശം തദ്ദേശവാസികള്‍ തിരിച്ചറിഞ്ഞുവെന്നാണ് പ്രതിഷേധ സമരത്തില്‍ പ്രതിഫലിച്ചത്.
ശ്രീലങ്കയിലെ കടല്‍ കൊളളക്കാരന് ഫെര്‍ണാഡോയും എംപിയുടെ കുടുംബക്കാരും വര്‍ഷങ്ങളായി പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കബളിപ്പിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കൊള്ളയാണ് ബിജെപിയുടെ സമരത്തിലൂടെ പുറത്ത് വരാന്‍ പോകുന്നതെന്നും നില്‍പ്പ് സമരത്തിലൂടെ വ്യക്തമാകുന്നു. സമരം വന്‍ വിജയമാക്കിയ ദ്വീപിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
ദ്വീപ് നിവാസികള്‍ സത്യം തിരിച്ചറിഞ്ഞതിനാലാണ് അഡ്മിനിസ്ട്രേറ്ററുടെ പരിപാടികളില്‍ ഇപ്പോള്‍ കണ്ട് വരുന്ന ജനപങ്കാളിത്തം. ദ്വീപില്‍ തകരാന്‍ പോകുന്നത് എന്‍സിപിയും കോണ്‍ഗ്രസും ആണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: