ന്യൂദല്‍ഹി: സംഘര്‍ഷ ബാധിത പ്രദേശമായ ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഞ്ചിലധികംപേര്‍ കൂടുന്നതിനെയാണ്. മൂന്നുപേര്‍ക്ക് അനുവാദം ചോദിച്ച് കത്തയച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യം ഇപ്പോഴുമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് തന്റെ യാത്രയെന്നും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, യുപിയിലെത്തുന്ന രാഹുലിനെ ലക്നൗവില്‍ തടയുമെന്ന് കമ്മിഷണര്‍ പറഞ്ഞു. ലഖിംപുരും സീതാപുരും സന്ദര്‍ശിക്കാന്‍ രാഹുലിന് അനുമതിയില്ല. ഇന്നലെ രാത്രി അഞ്ചു പേര്‍ക്ക് സന്ദര്‍ശനാനുമതി ചോദിച്ചത് പോലീസ് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്നു പേര്‍ക്കുള്ള അനുമതി തേടിയത്. എന്നാല്‍, പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ലക്നൗവില്‍ എത്തിയാല്‍ അവിടെ വച്ചു തന്നെ തടയുമെന്നും പോലീസ് വ്യക്തമാക്കി.
മേഖലയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മൂന്നുപേര്‍ക്കേ അവിടേക്ക് പോകാനാവൂ. അതിനാലാണ് മൂന്നുപേര്‍ പോകുന്നത്. ഞങ്ങള്‍ക്ക് അവിടെ പോവുക തന്നെ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, വിമാനത്താവളത്തില്‍ തന്നെ രാഹുലിനെ തടയുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: