ന്യൂദല്‍ഹി: ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനപ്രിയ ഇതിഹാസ പരന്ര രാമായണത്തിലെ രാവണന്റെ വേഷം ചെയ്ത നടന് അരവിന്ദ് ത്രിവേദി അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം അസുഖ ബാധിതനായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് അദ്ദേഹത്തിന്റെ അനന്തരവന് കൗസ്തുഭ് ത്രിവേദി സ്ഥിരീകരിച്ചു.
അദ്ദേഹത്തിന്റെ മരണത്തില്‍ സഹപ്രവര്‍ത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. 40 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ അദ്ദേഹം 300 ഓളം ഗുജറാത്തി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചു. രാമായണം കൂടാതെ അദ്ദേഹം ‘വിക്രമും വേതാളവും’എന്ന ചിത്രത്തിലും അഭിനയിച്ചു. 1991 മുതല്‍ 1996 വരെ സബര്‍കാന്ത മണ്ഡലത്തില്‍ നിന്ന് അദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവ് വിജയ് ആനന്ദ് രാജിവച്ചതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) ആക്ടിംഗ് ചെയര്‍മാനായിരുന്നു അദ്ദേഹം.
കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത്, ദൂരദര്ശന് ജനപ്രിയ ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും പുന:സംപ്രേഷണം ചെയ്യുകയും റേറ്റിംഗുകളില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: