കോഴിക്കോട്: വീടിനുള്ളിലെ അജ്ഞാത ശബ്ദത്തിന്റെ ഉറവിടം തേടി കഴിഞ്ഞ ഏതാനും ദിവസം പരിശോധന നടത്തിയ ഭൗമശാസ്ത്ര സംഘം ഒടുവില്‍ അത് കണ്ടെത്തി.
ഈ ശബ്ദത്തിന് പിന്നില്‍ ഭൂതപ്രേതപ്പിശാചുക്കളാണോ എന്നതായിരുന്നു വീട്ടുകാരുടെ ശബ്ദം. പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരത്ത് ബിജുവിന്റെ വീട്ടിലാണ് മൂന്നാഴ്ച മുൻപ് അജ്ഞാത ശബ്ദം കേട്ടു തുടങ്ങിയത്. അജ്ഞാത മുഴക്കം കേട്ട് വീട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടത്. വീടിന്റെ താഴത്തെ നിലയിൽ നിൽക്കുമ്പോൾ മുകളിൽ നിന്നും, മുകളിലത്തെ നിലയിൽ നിൽക്കുമ്പോൾ താഴെ നിന്നുമാണ് ശബ്ദം കേൾക്കുന്നത്. ഈ ശബ്ദം കേട്ടാല്‍ പാത്രങ്ങളില്‍ നിറച്ചുവെച്ച വെള്ളം പുറത്തേക്ക് തുളുമ്പിപ്പോകുമെന്നും ഫയര്‍ സ്റ്റേഷന് ഉദ്യോഗസ്ഥനായ ബിജു പറയുന്നു. തോന്നലാകാമെന്നാണ് ആദ്യം കരുതിയത്. അതേ സമയം സമീപത്തുള്ള വീടുകളിൽ ഇതുപോലെ വിചിത്ര ശബ്ദങ്ങള്‍ ആരും കേള്ക്കുന്നില്ലെന്നറിഞ്ഞതോടെ ഭൂതപ്രേതപ്പിശാചുക്കളിലേക്ക് സംശയം നീണ്ടത്. എന്തെങ്കിലും വരാനിരിക്കുന്ന പ്രകൃതി ദുരന്തത്തിന്റെ മുന്നോടിയാണോ ഇതെന്നും വീട്ടുകാര്‍ സംശയിച്ചു. ഈ ശബ്ദം കേട്ടുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ സ്ഥലം മാറി താമസിക്കാന്‍ തുടങ്ങി.
ഒടുവില്‍ ഒരു ശാസ്ത്രപ്രതിഭാസമാണ് ഇതിന് പിന്നിലെന്ന് ഭൗമശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം കണ്ടെത്തി. ഇതിന്റെ പേരാണ് സോയിൽ പൈപ്പിംഗ്. മലയാളത്തില്‍ പറഞ്ഞാല്‍ കുഴലീകൃത മണ്ണൊലിപ്പ്. ഇത് എന്താണെന്നല്ലേ? ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഭൂമിക്കടിയില്‍ വെള്ളം ഒഴുകുന്നതും അതിനോടനുബന്ധിച്ചുള്ള മണ്ണൊലിപ്പും ചേര്‍ന്നാണ് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടാകുന്നത്. ഇതാകാം കാരണമെന്നാണ് വിലയിരുത്തൽ. സമീപ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം വീടിന്റെ തറയ്ക്ക് അടിയിലേക്ക് ഒഴുകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് ഭൗമശാസ്ത്ര പഠനം നടത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്. ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: