കൊച്ചി: ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി നല്കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ സുപ്രധാന ഉത്തരവ്. മരുമകനെ കുടുംബാംഗം എന്ന നിലയില്‍ കണക്കാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.
വിവാഹത്തോടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന മരുമകന്റെ അവകാശവാദം ലജ്ജാകരമാണെന്ന് കോടതി വ്യക്തമാക്കി. കണ്ണൂര്‍ സ്വദേശിയായ ഹെന്റി തോമസ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. തന്റെ സ്ഥലത്ത് മരുമകന് ഡേവിഡ് റാഫേല്‍ പ്രവേശിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് അദേഹം ഹൈക്കോടതിയില്‍ എത്തിയത്. തന്റെ കൈവശമിരിക്കുന്ന ഭൂമി ഫാ. ജെയിംസ് നസറേത്ത് തനിക്ക് ഇഷ്ടദാനമായി നല്‍കിയതാണെന്നും, അതില്‍ വീടു വച്ചത് തന്റെ സ്വന്തം പണം ഉപയോഗിച്ചാണെന്നും ഹെന്റി കോടതിയില്‍ പറഞ്ഞു.
താന്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന വീടാണ് ഇത്. ഇതില്‍ മരുമകന് യാതൊരു അവകാശവും ഇല്ലെന്നും അദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഹെന്റിയുടെ ഏക മകളെ വിവാഹം കഴിച്ചിരിക്കുന്നത് താന്‍ ആണെന്ന് ഡേവിസ് റാഫേല്‍ കോടതിയില്‍ വാദിച്ചെങ്കിലും ഇത് കോടതി തള്ളുകയായിരുന്നു. താന്‍ ഇവരുടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ താമസിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് മരുമകന് വാദിച്ചു. എന്നാല്‍ ഹൈക്കോടതി ഈ വാദം അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: