തിരുവനന്തപുരം : മോന്സന് മാവുങ്കലുമായി ബന്ധമുള്ള പോലീസുകാരന് ഉദ്യോഗക്കയറ്റം നല്‍കിയതായി ആരോപണം. എറണാകുളം സെന്‍ട്രല്‍ എ.സി. ലാല്‍ജിക്ക് പ്രൊമോഷനോടെയുള്ള നിയമനവും ലഭിച്ചിട്ടുള്ളത്. എറണാകുളം റൂറല്‍ എസ്പിയായാണ് ഇപ്പോള്‍ പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
അതേസമയം മോന്‍സനുമായി അടുത്ത ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനായ ചേര്‍ത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മോന്‍സന്റെ മുന്‍ഡ്രൈവറായിരുന്ന അജിത്തിനെ പി.ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അജിത്തിനെതിരെ മോന്സണ് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് സിഐ ശ്രീകുമാര്‍ അജിത്തിനെ ഭീഷണിപ്പെടുത്തിയത്.
കോടികളുടെ സാമ്പത്തിക തട്ടിപ്പും മറ്റും നടത്താന്‍ ഉന്നത പോലീസ് വൃത്തങ്ങള്‍ മോന്‍സനെ സഹായമുണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പോലീസിന്റെ സഹായത്തോടെ ഇയാള്‍ക്കെതിരെയുള്ള നടപടികള്‍ വരെ മോന്സന് മനസ്സിലാക്കിയിരുന്നു. ഇത് കൂടാതെ പീഡനകേസ് ഇരയെ ഇയാള്‍ നേരത്തെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം ഉള്‍പ്പടെയുള്ള പോലീസുമൊത്തുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
അതിനിടെ മോന്സന് മാവുങ്കലിനെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കി. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഇയാളുടെ കലൂരിലുള്ള മ്യൂസിയത്തില്‍ തെരച്ചില്‍ നടത്തി വിശ്വരൂപം അടക്കമുള്ള ശില്പ്പങ്ങള് പിടിച്ചെടുത്തിരുന്നു. മോന്സന് മാവുങ്കലിന്റെ കടലാസ് കമ്പനിയായ കലിങ്ക കല്ല്യാണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ സംബന്ധിച്ചുള്ള അന്വേഷണവും ഇതിനോടൊപ്പം വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ പങ്കാളികളെന്ന് പറയപ്പെടുന്നവരുടെ ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്. ഇവരില്‍ നിന്നും ഇതുംസംബന്ധിതച്ച വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോന്‍സന്റെ ലാപ്ടോപ്പ് പരിശോധിച്ചെങ്കിലും ഇതിലുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതില്‍ പല ഡിജിറ്റല്‍ തെളിവുകളും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: