കവരത്തി : ചില രാജ്യ വിരുദ്ധ ശക്തികള്‍ ലക്ഷദ്വീപില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ദ്വീപ് നിവാസികള്‍ ഇതെല്ലാം പരാജയപ്പെടുത്തി. ലക്ഷദ്വീപിലെ ജനങ്ങളുടെ രാജ്യസ്നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ടെനന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലക്ഷദ്വീപിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപിന്റെ രാജ്യസ്നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ട. ലോകത്തിലെ ഒരു ശക്തിക്കും അതില്‍ സംശയില് സംശയിക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. തീവ്രവാദം വിഘടനവാദം എന്നിവ ലക്ഷദ്വീപില്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ നിലപാട് മൂലം പരാജയപ്പെട്ടു.
മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് ദ്വീപിലെ ജനങ്ങള്‍. ഇവിടെ വിദ്വേഷത്തിനോ വേര്‍തിരിവിനോ ഇടമില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ജാതിമത വര്‍ഗ ഭേദമില്ലാതെ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചില രാജ്യവിരുദ്ധ ശക്തികള്‍ കേന്ദ്ര സര്‍ക്കാരിനെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കുകയാണ്. ദല്‍ഹിയില്‍ നിന്ന് ആയിര കണക്കിന് കിലോമീറ്റര്‍ അകലെയാണ് ലക്ഷദ്വീപെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തിലാണ് ഇവിടെയുളള ജനങ്ങളുടെ സ്ഥാനം.
ലക്ഷദ്വീപിനെ മാലിദ്വീപ് പോലെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. നേരത്തെ ദ്വീപിലെത്തിയ പ്രതിരോധമന്ത്രിയെ ഊഷ്മളമായ സ്വീകരണം നല്‍കിയാണ് ജനങ്ങള്‍ വരവേറ്റത്. രാജ്നാഥ് സിങ്ങിനെ കാണാന്‍ എത്തിയ നാട്ടുകാര്‍ ഭാരത് മാതാ കീ ജയ് വിളികളോടെയാണ് എതിരേറ്റത്.
ആഗോളതാപനവും അതിന്റെ ഫലമായി ഉണ്ടാകുന്ന സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയര്‍ച്ചയും ലക്ഷദ്വീപിന് ഭീഷണിയാണ്. ആഗോളതാപനത്തിന് കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒറ്റ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. സമുദ്രത്തിന്റെ ശുചിത്വവും പ്രധാനമാണ്. സമുദ്രത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: